ad
Deshabhimani

‘ഇരുണ്ട’ കാലത്തിനെതിരെ പ്രതിഷേധ ജ്വാല

വൈദ്യുതിക്ഷാമം പരിഹരിക്കാത്ത യുഡിഎഫ് സർക്കാരിനെതിരെ സിപിഐ എം നേതൃത്വത്തിൽ മെഴുകുതിരികൾ കത്തിച്ചുകൊണ്ട് നടത്തിയ 'പ്രതിഷേധ വെളിച്ചം' സമരത്തിൽ പങ്കെടുക്കുന്ന ബാലുശേരി മീത്തലെ പുത്തൻവീട്ടിൽ ദേവമിത്രയും കുടുംബാംഗങ്ങളും

വൈദ്യുതിക്ഷാമം പരിഹരിക്കാത്ത യുഡിഎഫ് സർക്കാരിനെതിരെ സിപിഐ എം നേതൃത്വത്തിൽ മെഴുകുതിരികൾ കത്തിച്ചുകൊണ്ട് നടത്തിയ 'പ്രതിഷേധ വെളിച്ചം' സമരത്തിൽ പങ്കെടുക്കുന്ന ബാലുശേരി മീത്തലെ പുത്തൻവീട്ടിൽ ദേവമിത്രയും കുടുംബാംഗങ്ങളും

വെബ് ഡെസ്ക്

Published on Jul 27, 2026, 01:38 AM | 1 min read

കോഴിക്കോട്‌ വൈദ്യുതി പ്രതിസന്ധി പരിഹരിക്കാതെ ജനങ്ങളെ ഇരുട്ടിലാക്കിയ സംസ്ഥാന സർക്കാരിനെതിരെ പ്രതിഷേധ ജ്വാല തീർത്ത്‌ നാട്‌. പത്ത്‌ വർഷത്തെ ഇടവേളയ്‌ക്ക്‌ ശേഷം പവർകട്ടിൽ നാട്‌ വലയുമ്പോഴും നടപടിയെടുക്കാത്ത യുഡിഎഫ്‌ സർക്കാരിനെതിരെ വീടുകളിലും ലോക്കൽ കേന്ദ്രങ്ങളിലും മെഴുകുതിരി കത്തിച്ചായിരുന്നു പ്രതിഷേധം. സിപിഐ എം നേതൃത്വത്തിൽ നടന്ന പ്രതിഷേധ ജ്വാലയിൽ കുട്ടികൾ ഉൾപ്പെടെ ആയിരങ്ങളാണ്‌ അണിനിരന്നത്‌. വീട്ടകങ്ങളിലെ പ്രതിഷേധത്തിന്റെ ഭാഗമായി കുടുംബങ്ങളൊന്നാകെ മെഴുകുതിരി കത്തിച്ച്‌ വെളിച്ചം പകർന്നു. ഇരുണ്ട നാളിലേക്ക്‌ നാടിനെ നയിക്കുന്ന യുഡിഎഫ്‌ സർക്കാരിന്റെ നിലപാടിനെതിരെ നഗര– ഗ്രാമ വ്യത്യാസമില്ലാതെ പ്രതിജ്വാല തെളിയിച്ചു. കുട്ടികളുടെ പഠനംമുതൽ ആശുപത്രികളുടെ പ്രവർത്തനങ്ങളെവരെ ബാധിക്കുന്ന വിഷയമായിട്ടും പരിഹാരം കാണാൻ ശ്രമിക്കാത്ത സർക്കാരിനെതിരെ വലിയ ജനരോഷമാണുയരുന്നത്‌. സിപിഐ എം കേന്ദ്രകമ്മിറ്റിയംഗം ടിപി രാമകൃഷ്ണൻ വെള്ളിയൂരെ വീട്ടിലും ജില്ലാ സെക്രട്ടറി എം മെഹബൂബ്, സംസ്ഥാന കമ്മിറ്റിയംഗം പി മോഹനൻ എന്നിവർ അരൂരിലും പ്രതിഷേധത്തിന്റെ ഭാഗമായി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home