ad
Deshabhimani

പ്രിയനന്ദനന് ആദരം

പ്രിയനന്ദനന്റെ സിനിമ ജീവിതത്തിന്റെ 25 -–ാം വാർഷികത്തോടനുബന്ധിച്ച്  ഒല്ലൂരിൽ നടന്ന സംസ്‌കാരിക സമ്മേളനം സംവിധായകൻ പ്രേം ലാൽ ഉദ്ഘാടനം ചെയ്യുന്നു
വെബ് ഡെസ്ക്

Published on Jun 22, 2026, 12:45 AM | 1 min read

ഒല്ലൂർ

സംവിധായകൻ പ്രിയനന്ദനന്റെ സിനിമാ ജീവിതത്തിന്റെ 25 -ാം വാർഷികത്തോടനുബന്ധിച്ച് ഒല്ലൂർ സംസ്‌കാരിക കുട്ടായ്മയുടെ നേതൃത്വത്തിൽ ‘പ്രിയ സ‍ൗഹൃദം’ സംഘടിപ്പിച്ചു. പ്രിയനന്ദനൻ ചലച്ചിത്രോത്സവവും ആദരസമ്മേളനവുമാണ്‌ സംഘടിപ്പിച്ചത്‌. ഒല്ലൂർ ജോൺ അക്കര ഓഡിറ്റോറിയത്തിൽ നടന്ന ചലച്ചിത്രോത്സവം സംസ്‌കാരിക പ്രവർത്തകൻ അഗസ്റ്റിൻ കുട്ടനെല്ലുർ ഉദ്ഘാടനം ചെയ്യ്തു. ഒല്ലൂർ ജിവിഎച്ച്എസ് പ്രിൻസിപ്പൽ എ വി വിജന അധ്യക്ഷയായി. കൗൺസിലർ പോളി ജോസ്, സന്ദീപ് സഹദേവൻ, വി ആർ ബാബു എന്നിവർ സംസാരിച്ചു. തുടർന്ന് പ്രിയനന്ദനൻ സംവിധാനം ചെയ്ത 'വൈലോപ്പിള്ളി ഒരു കാവ്യ ജീവിതം' എന്ന ഡോക്യൂമെന്ററിയും ധബാരി ക്യുരുവി, ഞാൻ നിന്നോടുകൂടെയുണ്ട്, പാതിര കാലം, നെയ്ത്തുകാരൻ എന്നീ ചിത്രങ്ങളുടെ പ്രദർശനവും നടന്നു.വൈകിട്ട് നടന്ന ആദര സാംസ്‌കാരിക സമ്മേളനം സിനിമാ സംവിധായകൻ പ്രേം ലാൽ ഉദ്ഘാടനം ചെയ്തു. ഡിവിഷൻ കൗൺസിലർ പോളി ജോസ് അധ്യക്ഷയായി. കുരീപ്പുഴ ശ്രീകുമാർ, നാടക സംവിധായകൻ ശശിധരൻ നടുവിൽ, എ എ ജോസ്, സുജാത വേണുഗോപാൽ എന്നിവർ സംസാരിച്ചു. ​ ​



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home