ad
Deshabhimani

വാട്ടർ അതോറിറ്റി ഓഫീസ് മാറ്റുന്നു എന്ന പ്രചാരണം തെറ്റ്

water
വെബ് ഡെസ്ക്

Published on Aug 24, 2025, 12:28 AM | 1 min read

തൃപ്രയാർ

നാട്ടിക വാട്ടർ അതോറിറ്റി ഓഫീസ് മാറ്റുന്നു എന്ന തരത്തിലുള്ള പ്രചാരണം തെറ്റാണെന്ന്‌ സി സി മുകുന്ദൻ എംഎൽഎയുടെ ഓഫീസ് അറിയിച്ചു. ജൽ ജീവൻ മിഷന്റെ പ്രോജക്ട് ഡിവിഷൻ ഓഫീസ് മാത്രമാണ് മാറ്റാൻ ഡിപ്പാർട്ട്മെന്റ് തലത്തിൽ ചർച്ച നടക്കുന്നതെന്നും പബ്ലിക് ഹെൽത്ത് ഡിവിഷൻ ഓഫീസ് അതായത് പൊതുജനങ്ങളുമായി നേരിട്ട് ബഡപ്പെടുന്ന ഓഫീസ് മാറുന്നില്ലെന്നും ഓഫീസ് അറിയിച്ചു. പ്രോജക്ട്‌ ഓഫീസ് മാറ്റുന്നതിനെക്കുറിച്ച്‌ അറിയിക്കുകയോ മറ്റോ ചെയ്തിട്ടില്ലെന്നും ഉദ്യോഗസ്ഥ തലത്തിൽ എടുത്ത തീരുമാനമാണ് ഇതെന്നും എംഎൽഎ അറിയിച്ചു. ഇതിനെതിരെ എം എൽ എ വകുപ്പ് മന്ത്രിക്ക്‌ നേരിട്ട് കത്ത് കൊടുക്കുകയും മന്ത്രിയുടെ ഓഫീസിനെ എതിർപ്പ് അറിയിക്കുകയും ചെയ്തിട്ടുണ്ടെന്ന് എംഎൽഎ പറഞ്ഞു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home