ad
Deshabhimani

കളമെഴുത്തിന്റെ കലാചാരുത നേരിൽകണ്ട് വിദ്യാർഥികൾ

പൂപ്പത്തി സരസ്വതി വിദ്യാലയത്തിൽ സംഘടിപ്പിച്ച കളംപാട്ട് ശിൽപ്പശാലയിൽ 
കടന്നമണ്ണ ശ്രീനിവാസൻ വിദ്യാർഥികൾക്ക് കളമെഴുത്ത് പരിചയപ്പെടുത്തുന്നു

പൂപ്പത്തി സരസ്വതി വിദ്യാലയത്തിൽ സംഘടിപ്പിച്ച കളംപാട്ട് ശിൽപ്പശാലയിൽ 
കടന്നമണ്ണ ശ്രീനിവാസൻ വിദ്യാർഥികൾക്ക് കളമെഴുത്ത് പരിചയപ്പെടുത്തുന്നു

വെബ് ഡെസ്ക്

Published on Sep 15, 2026, 12:55 AM | 1 min read


പൂപ്പത്തി

പ്രകൃതിദത്ത വർണങ്ങളുപയോഗിച്ചുള്ള ഭഗവതിക്കളവും നന്തുണിയുടെ നാദത്തിലുള്ള കളംപാട്ടും പൂപ്പത്തി സരസ്വതി വിദ്യാലയത്തിലെ വിദ്യാർഥികൾക്ക്‌ അനുഭവമായി. ലോക റെക്കോഡ് ജേതാവും കളംപാട്ട് കലാകാരനുമായ കടന്നമണ്ണ ശ്രീനിവാസൻ ശിൽപ്പശാലയ്ക്ക് നേതൃത്വം നൽകി. പഞ്ചവർണങ്ങൾ ഉപയോഗിച്ച് കളമെഴുതുന്ന രീതി, അതിനായി വർണക്കൂട്ടുകൾ തയ്യാറാക്കുന്ന വിധം, അവയുടെ ലോഹസങ്കൽപങ്ങൾ, അനുബന്ധ ഐതിഹ്യങ്ങൾ, അനുഷ്ഠാനച്ചടങ്ങുകൾ എന്നിവ വിദ്യാർഥികൾക്ക് വിശദീകരിച്ചുകൊടുത്തു. 325–-ാമത് കളംപാട്ട് ശിൽപ്പശാലയാണ് ഇവിടെ പൂർത്തിയാക്കിയത്. സ്കൂൾ മാനേജ്മെന്റ് സെക്രട്ടറി ജയസേനൻ നടുമുറി കടന്നമണ്ണ ശ്രീനിവാസനെ പൊന്നാടയണിയിച്ച് ആദരിച്ചു. സ്കൂൾ പ്രിൻസിപ്പൽ ഗായത്രി, സ്കൂൾ വെൽഫെയർ സെക്രട്ടറി സുനി എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home