വാഹനങ്ങൾക്ക് കടകളിൽ കയറാനാകണം

വ്യാപാരി വ്യവസായ സമിതി അരൂർ ഏരിയാ സമ്മേളനം സംസ്ഥാന സെക്രട്ടറി ഇ എസ് ബിജു ഉദ്ഘാടനംചെയ്യുന്നു
അരൂർ
ദേശീയപാത വികസനത്തിന്റെ ഭാഗമായി കാനകൾ ഉയർത്തിപ്പണിയുന്നത് മൂലം വാഹനങ്ങൾ കടയിലേക്ക് കയറാനാകാത്ത സ്ഥിതിയുള്ളത് പരിഹരിക്കണമെന്ന് വ്യാപാരി വ്യവസായി സമിതി അരൂർ ഏരിയാ സമ്മേളനം ആവശ്യപ്പെട്ടു. സംസ്ഥാന സെക്രട്ടറി ഇ എസ് ബിജു ഉദ്ഘാടനം ചെയ്തു. മോളി തങ്കച്ചൻ അധ്യക്ഷയായി. ജില്ലാ സെക്രട്ടറി എസ് ശരത്ത് സംഘടനാ റിപ്പോർട്ടും ഏരിയാ സെക്രട്ടറി ടി വിജയകുമാർ പ്രവർത്തന റിപ്പോർട്ടും അവതരിപ്പിച്ചു. സിപിഐ എം അരൂർ ഏരിയാ സെക്രട്ടറി എൻ പി ഷിബു, ചിക്കൻ വ്യാപാര സമിതി സംസ്ഥാന പ്രസിഡന്റ് കെ എക്‌സ് ജോപ്പൻ, വ്യാപാരി വ്യവസായി സമിതി ജില്ലാ എക്സിക്യൂട്ടീവ് അംഗങ്ങളായ വേണു കലവൂർ, കെ എസ് സലിം എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: സി ബി സുമേഷ്(പ്രസിഡന്റ്), കെ എ നെജി (സെക്രട്ടറി), കെ എം പൂക്കുഞ്ഞ്(ട്രഷറർ).










0 comments