ad
Deshabhimani

ഗാന്ധിജിക്കായി ടാബ്ലോ

തൊഴിലുറപ്പ് പദ്ധതിയിൽ നിന്ന് ഗാന്ധിജിയുടെ പേര് ഒഴിവാക്കിയതിനെതിരെ ഡ്രീം നൈറ്റ് ബാലസഭ അവതരിപ്പിച്ച ടാബ്ലോ

തൊഴിലുറപ്പ് പദ്ധതിയിൽ നിന്ന് ഗാന്ധിജിയുടെ പേര് ഒഴിവാക്കിയതിനെതിരെ ഡ്രീം നൈറ്റ് ബാലസഭ അവതരിപ്പിച്ച ടാബ്ലോ

വെബ് ഡെസ്ക്

Published on Dec 22, 2025, 12:03 AM | 1 min read

കൊടുങ്ങല്ലൂർ

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ്‌ പദ്ധതിയെ അട്ടിമറിക്കാനുള്ള കേന്ദ്ര സർക്കാർ നീക്കത്തിൽ പ്രതിഷേധിച്ച്‌ എറിയാട് പഞ്ചായത്തിലെ ഡ്രീം നെസ്റ്റ് ബാലസഭ അംഗങ്ങൾ അവതരിപ്പിച്ച ടാബ്ലോ ശ്രദ്ധേയമായി. അഴീക്കോട് മുനയ്ക്കൽ മുസിരിസ് ഡോൾഫിൻ ബീച്ച് ഫെസ്റ്റിവെൽ ഉദ്ഘാടനത്തിന്റെ ഭാഗമായി നടന്ന സാംസ്കാരിക ഘോഷയാത്രയിലാണ് ടാബ്ലോ അവതരിപ്പിച്ചത്‌. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി നിർത്തലാക്കി പകരം "വികസിത് ഭാരത് - ഗ്യാരണ്ടി ഫോർ റോസ്ഗാർ ആൻഡ് ഉപജീവന മിഷൻ' ബിൽ പാർലമെന്റ് പാസാക്കിയതിന്റെ പ്രതിഷേധമായി അവതരിപ്പിച്ച ടാബ്ലോ ഘോഷയാത്ര മത്സരത്തിൽ ഒന്നാം സമ്മാനവും നേടി.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home