എസ്എഫ്ഐ പ്രതിഷേധ മാർച്ച്

അധ്യാപകൻ വിദ്യാർഥിയെ മർദിച്ച സംഭവത്തിൽ വരവൂർ ഗവ. എച്ച്എസ്എസിലേയ്ക്ക് എസ്എഫ്ഐ നടത്തിയ പ്രതിഷേധ മാർച്ച്
വരവൂർ
ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ അധ്യാപകൻ വിദ്യാർഥിയെ ക്രൂരമായി മർദിച്ച സംഭവത്തിൽ പ്രതിഷേധവുമായി എസ്എഫ്ഐ. വള്ളത്തോൾ നഗർ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്കൂളിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. സ്കൂളിനു മുന്നിൽ പൊലീസ് മാർച്ച് തടഞ്ഞു. വിദ്യാർഥികളും പൊലീസും തമ്മിൽ ഉന്തുംതള്ളും ഉണ്ടായി. പ്രതിഷേധയോഗം എസ്എഫ്ഐ ജില്ലാ ജോയിന്റ് സെക്രട്ടറി ആൽവിൻ ഷാജി ഉദ്ഘാടനം ചെയ്തു. വള്ളത്തോൾ നഗർ ഏരിയ പ്രസിഡന്റ് മുഹമ്മദ് അഷ്റഫ് അധ്യക്ഷനായി. ഏരിയ സെക്രട്ടറി വി എൽ കണ്ണൻ, ചേലക്കര ഏരിയ സെക്രട്ടറി കെ യു അഭിലാഷ്, വള്ളത്തോൾ നഗർ ഏരിയ ജോയിന്റ് സെക്രട്ടറിമാരായ വി എസ് ആദിത്യൻ, വി എം അഭിജിത്ത്, ഏരിയ വൈസ് പ്രസിഡന്റ് അഭിജിത്ത് അശോക് എന്നിവർ സംസാരിച്ചു. കുറ്റക്കാരനായ അധ്യാപകനെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് എസ് എഫ് ഐ ആവശ്യപ്പെട്ടു.










0 comments