കണ്ണിമംഗലത്ത് റോഡിൽ കാട്ടാനക്കൂട്ടമിറങ്ങി

കണ്ണിമംഗലത്ത് റോഡിലിറങ്ങിയ കാട്ടാനക്കൂട്ടം
കാലടി
മലയാറ്റൂർ കണ്ണിമംഗലത്ത് റോഡിൽ കാട്ടാനക്കൂട്ടമിറങ്ങിയതോടെ ഗതാഗതം തടസ്സപ്പെട്ടു. വെള്ളി പകൽ കുട്ടിയാനയടക്കം ഏഴ് ആനകളാണ് റോഡിലിറങ്ങിയത്.
പ്രദേശത്തെ ജനങ്ങൾ നാളുകളായി ആനപ്പേടിയിലാണ്. കഴിഞ്ഞമാസം കണ്ണിമംഗലത്തെ കോൺവന്റിലും കാട്ടാനയെത്തി. ഭയന്ന കന്യാസ്ത്രീകൾ വനപാലകരെ വിളിച്ചുവരുത്തിയാണ് ആനയെ തുരത്തിയത്.










0 comments