ad
Deshabhimani

"യുദ്ധം വാഴുന്ന ഭൂമി' സെമിനാര്‍ സംഘടിപ്പിച്ചു

seminar
വെബ് ഡെസ്ക്

Published on Feb 03, 2026, 01:00 AM | 1 min read

തൃശൂര്‍

ജില്ലാ ലൈബ്രറി കൗൺസിലിന്റെ നേതൃത്വത്തിൽ ടൗൺ ഹാളിൽ സംഘടിപ്പിച്ച ‘യുദ്ധം വാഴുന്ന ഭൂമി’ സെമിനാര്‍ മുതിർന്ന മാധ്യമപ്രവർത്തകന്‍ എം ജി രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് പ്രൊഫ. എം ഹരിദാസ് അധ്യക്ഷനായി. യുദ്ധവുമായി ബന്ധപ്പെട്ട വനിതാ പരിപ്രേക്ഷ്യം കില അസി. ഡയറക്ടർ കെ പി എന്‍ അമൃത അവതരിപ്പിച്ചു. സംസ്ഥാന, -ജില്ലാ കൗൺസിലുകൾ നടത്തിയ വിവിധ വായനാ മത്സരങ്ങളിലേയും സർഗോത്സവത്തിലേയും വിജയികൾക്ക് സംസ്ഥാന നിർവാഹക സമിതി അംഗം വി കെ ഹാരിഫാബി സമ്മാനങ്ങള്‍ വിതരണം ചെയ്തു. സെക്രട്ടറി എം രാജേഷ്, വൈസ് പ്രസിഡന്റ് വി മുരളി, ജോയിന്റ് സെക്രട്ടറി ദേവിക ദിലീപ്, രാജൻ നെല്ലായി എന്നിവര്‍ സംസാരിച്ചു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home