ക്ഷേത്രത്തിൽ മോഷണം

കൈപ്പറമ്പ് എടക്കര മഹാവിഷ്ണു ക്ഷേത്രത്തിലെ 15 കിലോഗ്രാം തൂക്കമുള്ള ദീപസ്തംഭം മോഷ്ടാവ് ഊരിയെടുത്ത നിലയിൽ
കൈപ്പറമ്പ്
കൈപ്പറമ്പ് എടക്കര മഹാവിഷ്ണു ക്ഷേത്രത്തിൽ മോഷണം. നാലു ഓട്ടുരുളികളും നാല് ഓട്ടുവിളക്കുകളും 15 കിലോഗ്രാം തൂക്കമുള്ള മൂന്ന് തട്ടുകളുള്ള ഓടിന്റെ ദീപസ്തംഭവും മോഷ്‌ടിച്ചു. ശ്രീകോവിലിന്റെ മുന്നിലെ ഭണ്ഡാരത്തിന്റെ പൂട്ട് കുത്തിപൊളിച്ച് പണവും കവർന്നു. ഞായറാഴ്ച രാവിലെ പൂജാരി ക്ഷേത്രം തുറക്കാൻ എത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്. പേരാമംഗലം പൊലീസും വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. ഭണ്ഡാരത്തിലെ പണമടക്കം 80,000 രൂപയുടെ വിലവരുന്ന സാധന സാമഗ്രികളാണ് നഷ്ടപ്പെട്ടതെന്ന് ക്ഷേത്രം ഭാരവാഹികൾ അറിയിച്ചു. പൊലീസ് സമീപത്തെ സിസിടിവി കാമറകൾ പരിശോധിച്ച് അന്വേഷണം ആരംഭിച്ചു.










0 comments