എടിഎം കവര്‍ച്ചയ്ക്ക് ശ്രമിച്ച പ്രതി ജ്വല്ലറിമോഷണത്തിനിടെ പിടിയിലായി

ജിന്റോ
ത-ൃശൂര്‍
പൂങ്കുന്നത്ത് എംടിഎം തകര്‍ത്ത് പണം കവരാന്‍ ശ്രമിച്ച കേസിലെ പ്രതി ജ്വല്ലറിയിൽ മോഷണം നടത്താൻ ശ്രമിക്കുന്നതിനിടെ പിടിയിൽ. പേരാമംഗലം ഗാന്ധി നഗർ സ്വദേശി ജിന്റോ(24)യെയാണ് നെടുപുഴ പൊലീസ് അറസ്റ്റ് ചെയ്‌തത്. തിങ്കളാഴ്‌ച പുലർച്ചെ നാലരയോടെയാണ് കുരിയച്ചിറയിലെ അക്കര ജ്വല്ലറിയില്‍ മോഷണം നടത്തുന്നതിനിടെ ഇയാൾ പിടിയിലായത്. ഞായർ പുലർച്ചെ പൂങ്കുന്നത്ത് എടിഎം തകർത്ത് മോഷണം നടത്താൻ ശ്രമിച്ചത് താനാണെന്ന് ചോദ്യം ചെയ്യലിനിടെ ജിന്റോ കുറ്റസമ്മതം നടത്തുകയായിരുന്നു. കടബാധ്യത മൂലമാണ് മോഷണം നടത്താൻ ശ്രമിച്ചതെന്നാണ് ജിന്റോയുടെ മൊഴി. നാലുലക്ഷം രൂപയുടെ സ്വര്‍ണ പണയ വായ്പ തിരിച്ചടയ്ക്കാനുണ്ടെന്നും ഇതിനായാണ് രണ്ടിടങ്ങളിലും മോഷ്ടിക്കാൻ കയറിയതെന്നും ഇയാൾ മൊഴി നൽകിയിട്ടുണ്ട്. പൂങ്കുന്നത്ത് മോഷണശ്രമം നടത്തിയയാളിന്റെ ദൃശ്യവുമായി ഒത്തുനോക്കിയപ്പോഴാണ് രണ്ടും ഒരാളാണെന്ന് തെളിഞ്ഞതെന്നും ചോദ്യം ചെയ്യലിൽ ജിന്റോ കുറ്റസമ്മതം നടത്തിയെന്നും എസിപി കെ ജി സുരേഷ് പറഞ്ഞു. ഇലക്ട്രിക്കൽ കട്ടർ ഉപയോഗിച്ച് ജ്വല്ലറിയുടെ പിറകിലെ ഗ്രിൽ അറുത്ത് ടോയ്‌ലെറ്റ് വെന്റിലേറ്ററിന്റെ കമ്പി മുറിച്ചാണ് ജിന്റോ അകത്തുകടന്നത്. ഈ സമയം അപകട അലാറം അടിച്ചത് കേട്ട് ജ്വല്ലറി ഉടമ മൊബൈലിൽ സിസിടിവി ദൃശ്യം പരിശോധിച്ചപ്പോഴാണ് പ്രതിയെ കണ്ടത്. തുടർന്ന് നെടുപുഴ പൊലീസും ജ്വല്ലറി ഉടമയും എത്തി ജ്വല്ലറിയുടെ മുൻവാതിൽ തുറന്ന് ബാത്ത്റൂമിൽ ഒളിച്ചിരിക്കുകയായിരുന്ന ജിന്റോയെ പിടികൂടുകയായിരുന്നു. എടിഎം കേസിൽ സിസി ടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ പ്രതിയ്ക്കായി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിരുന്നു. ഇതിനിടെയാണ് ജ്വല്ലറിയില്‍ മോഷണശ്രമത്തിനിടെ പ്രതി പിടിയിലായത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്‌തു. എസിപി കെ ജി സുരേഷിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിൽ നെടുപുഴ എസ്എച്ച്ഒ കെ എ ഫക്രുദ്ദീൻ, എസ്‌ഐമാരായ ജയനാരായണൻ, ടോണി, എഎസ്‌ഐ സിന്ധു, സിപിഒമാരായ പ്രീബു, രോഹിത്, അനീഷ്, നിഷാദ്, ഹോം ഗാർഡ് സുനിൽ എന്നിവരാണ് ഉണ്ടായിരുന്നത്.










0 comments