ad
Deshabhimani

ആളൂരിൽ 2 റോഡുകൾ നാടിന് സമർപ്പിച്ചു

ആളൂർ പഞ്ചായത്തിലെ എടാർമറ്റം റോഡ് മന്ത്രി ആർ ബിന്ദു ഉദ്ഘാടനം ചെയുന്നു

ആളൂർ പഞ്ചായത്തിലെ എടാർമറ്റം റോഡ് മന്ത്രി ആർ ബിന്ദു ഉദ്ഘാടനം ചെയുന്നു

വെബ് ഡെസ്ക്

Published on Oct 22, 2025, 12:20 AM | 1 min read

ആളൂർ

പഞ്ചായത്തിലെ എടാർമറ്റം റോഡും ആളൂപറമ്പിൽ റോഡും മന്ത്രി ആർ ബിന്ദു ഉദ്ഘാടനം ചെയ്തു. പഞ്ചായത്തിലെ 21 –-ാം വാർഡിലെ എടാർമറ്റം റോഡിനായി 20 ലക്ഷം രൂപയും 13–-ാം വാർഡ് കുഴിക്കാട്ടുശേരിയിലെ ആളൂപറമ്പിൽ റോഡിന് എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 25 ലക്ഷം രൂപയും വിനിയോഗിച്ചാണ് റോഡ് നിര്‍മിച്ചത്. പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ ആർ ജോജോ അധ്യക്ഷനായി. വൈസ് പ്രസിഡന്റ്‌ രതി സുരേഷ്, ബ്ലോക്ക് പഞ്ചായത്ത്‌ സ്ഥിരംസമിതി അധ്യക്ഷരായ ജോസ് മാഞ്ഞൂരാൻ, ബിന്ദു ഷാജു, പഞ്ചായത്ത്‌ സ്ഥിരംസമിതി അധ്യക്ഷരായ ദിപിൻ പാപ്പച്ചൻ, ഷൈനി തിലകൻ, ബ്ലോക്ക് പഞ്ചായത്തംഗം ജുമൈല സഗീർ, ജോസ് പാറേക്കാടൻ, പഞ്ചായത്തംഗങ്ങളായ യു കെ പ്രഭാകരൻ, മിനി പോളി, ഓമന ജോർജ് എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home