ad
Deshabhimani

ഓണാഘോഷം 
നിറം മങ്ങും

തൃശൂർ എംഒ റോഡിലെ തെരുവ്‌ കച്ചവടക്കാരിൽ നിന്ന്‌ ഓണക്കോടിയെടുക്കാൻ എത്തിയവരുടെ തിരക്ക്‌

തൃശൂർ എംഒ റോഡിലെ തെരുവ്‌ കച്ചവടക്കാരിൽ നിന്ന്‌ ഓണക്കോടിയെടുക്കാൻ എത്തിയവരുടെ തിരക്ക്‌

വെബ് ഡെസ്ക്

Published on Aug 24, 2026, 12:20 AM | 1 min read

തൃശൂർ

വിലക്കയറ്റം നിയന്ത്രിക്കാൻ സംസ്ഥാന സർക്കാർ നടപടികൾ കുറഞ്ഞതോടെ ഓണാഘോഷം നിറം മങ്ങുന്നു. അവശ്യ സാധനങ്ങൾ മുതൽ പൂക്കളമിടാനുള്ള പൂവിനു വരെ അനിയന്ത്രിതമായി വില വർധിച്ചു. ചെലവ്‌ കുറച്ച്‌ ഓണം ആലോഷിക്കാൻ ജനങ്ങൾ നിർബന്ധിതമായിരിക്കയാണ്‌. ഓണത്തിനു മുന്പുള്ള അവസാന ഞായറാഴ്‌ച തുണിക്കടകളിൽ വലിയ തിരക്കാണുണ്ടാകാറുള്ളത്‌. എന്നാൽ ഇത്തവണ തിരക്ക്‌ കുറവായിരുന്നു. വിലക്കുറവിന്‌ വസ്‌ത്രം ലഭിക്കുന്ന തെരുവ്‌ കച്ചവടക്കാരെയാണ്‌ സാധാരണക്കാർ കൂടുതൽ ആശ്രയിച്ചത്‌. തെരുവ്‌ കച്ചവടക്കാർ കൂടുതലുള്ള തൃശൂർ എംഒ റോഡ്‌ പരിസരത്ത്‌ നടക്കാൻ പോലും കഴിയാത്ത സ്ഥിതിയായിരുന്നു. 100 രൂപ മുതലുള്ള ഷർട്ട്‌, മുണ്ട്‌, കുട്ടികളുടെ ഉടുപ്പ്‌ എന്നിവയ്‌ക്കായിരുന്നു ആവശ്യക്കാർ ഏറെയും. സാരികൾക്ക്‌ 150 രൂപ മുതലാണ്‌ വില. കുടുംബമായി ഇവിടെയെത്തി വസ്‌ത്രം വാങ്ങിയവർ നിരവധിയാണ്. മുൻ വർഷങ്ങളിൽ വിലക്കയറ്റം നിയന്ത്രിക്കാൻ എൽഡിഎഫ്‌ സർക്കാരിന്റെ നേതൃത്വത്തിൽ സപ്ലൈകോ, കൺസ്യുമർ ഫെഡ്‌, സഹകരണ സംഘങ്ങൾ,‍ കുടുംബശ്രീ, ഹോർട്ടികോർപ്‌, കൃഷി വകുപ്പ്‌ എന്നിങ്ങനെ സർക്കാർ തലത്തിൽ വലിയ ഇടപ്പെടൽ നടത്തിയിരുന്നു. എന്നാൽ യുഡിഎഫ്‌ സർക്കാർ കാര്യമായ ഇടപ്പെടൽ നടത്തിയില്ല. ഇതാണ്‌ വിലക്കയറ്റം രൂക്ഷമാക്കിയത്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home