print edition എ പി കുര്യൻ കറകളഞ്ഞ മതനിരപേക്ഷവാദി: പിണറായി വിജയൻ

കൾച്ചറൽ സൊസൈറ്റി ഓഫ് അങ്കമാലി സംഘടിപ്പിച്ച 25–ാമത് എ പി കുര്യൻ അനുസ്മരണം പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുന്നു
അങ്കമാലി: എ പി കുര്യൻ കറകളഞ്ഞ മതനിരപേക്ഷവാദിയായിരുന്നുവെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ പറഞ്ഞു. നിയമസഭാ സ്‌പീക്കറും കൾച്ചറൽ സൊസൈറ്റി ഓഫ് അങ്കമാലി (സിഎസ്‌എ) സ്ഥാപക പ്രസിഡന്റുമായിരുന്ന എ പി കുര്യന്റെ 25–ാമത് ചരമവാർഷിക അനുസ്‌മരണം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു പിണറായി.
ബഹുമുഖരംഗത്ത് വ്യക്തിമുദ്രപതിപ്പിച്ച നേതാവായിരുന്നു കുര്യൻ. ദൃഢചിത്തനായ അദ്ദേഹം ഒന്നിലും പതറിയില്ല. നിയമസഭാ, മണ്ഡലംതല പ്രവർത്തനങ്ങൾ മാതൃകാപരമായിരുന്നു. അദ്ദേഹം സ്‌പീക്കറായിരുന്നപ്പോഴാണ് രാജ്യത്തിന് മാതൃകയായ സബ്‌ജക്ട് കമ്മിറ്റിക്ക് രൂപംനൽകിയതെന്നും പിണറായി പറഞ്ഞു.
സിഎസ്‌എ സംഘടിപ്പിച്ച ചടങ്ങിൽ പ്രസിഡന്റ് കെ കെ ഷിബു അധ്യക്ഷനായി. എൻ കെ വേലായുധൻ രചിച്ച എ പി കുര്യന്റെ ജീവചരിത്രം ‘സമരമാണ് ജീവിതം’ പിണറായി വിജയൻ എസ് സതീഷിന് നൽകി പ്രകാശിപ്പിച്ചു. 25 അർബുദബാധിതർക്കുള്ള ധനസഹായ പ്രഖ്യാപനം ജോസ് തെറ്റയിൽ നടത്തി. എ പി കുര്യന്റെ കുടുംബാംഗങ്ങളും പങ്കെടുത്തു.









0 comments