കൊട്ടേക്കാട് –മുണ്ടൂർ റോഡ് വികസനത്തിന് സ്ഥലം നൽകി കുറ്റൂർ പള്ളി

ഭൂമി ഏറ്റെടുത്തതിന്റെ രേഖകൾ ഇടവക വികാരി ജോജു പൊറുത്തൂർ, ഇടവക അസിസ്റ്റന്റ് വികാരി ആൽബിൻ ചൂണ്ടൽ എന്നിവർക്ക് എംഎൽഎ കൈമാറുന്നു
പുഴയ്ക്കൽ
കൊട്ടേക്കാട് –മുണ്ടൂർ റോഡ് വികസനത്തിന് സ്ഥലം വിട്ടുനൽകി കുറ്റൂർ മേരിമാത പള്ളി. സെന്റിന് 12 ലക്ഷത്തോളം രൂപ വില വരുന്ന പള്ളിയുടെ മുൻ വശത്തെ അര സെന്റോളം വരുന്ന ഭൂമിയാണ് റോഡ് നവീകരണത്തിനായി സൗജന്യമായി നൽകിയത്. സേവ്യർ ചിറ്റിലപ്പിള്ളി എംഎൽഎയുടെ നേതൃത്വത്തിൽ സ്ഥലം സന്ദർശിച്ചു. റോഡ് നവീകരണത്തിനായി സൗജന്യമായി സ്ഥലം വിട്ടു നൽകിയ പ്രവർത്തനം എല്ലാവർക്കും മാതൃകയാണെന്ന് എംഎൽഎ പറഞ്ഞു. കൊട്ടേക്കാട് - –മുണ്ടൂര്‍ റോഡിന്റെ ബിഎം ആൻഡ് ബിസി നിലവാരത്തിൽ 12.70 കോടി രൂപ ചെലവഴിച്ചാണ് നവീകരണ പ്രവൃത്തി പുരോഗമിക്കുന്നത്. ഭൂമി ഏറ്റെടുത്തതിന്റെ രേഖകൾ ഇടവക വികാരി ജോജു പൊറുത്തൂർ, ഇടവക അസിസ്റ്റന്റ് വികാരി ആൽബിൻ ചൂണ്ടൽ എന്നിവർക്ക് എംഎൽഎ കൈമാറി. പിഡബ്ല്യുഡി അസിസ്റ്റന്റ് എൻജിനിയർ യു ആർ രജിത, കോലഴി പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം ഡി വികാസ് രാജ്, സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഉഷ രവീന്ദ്രൻ, പഞ്ചായത്തംഗം പ്രകാശ് ഡി ചിറ്റിലപ്പിള്ളി എന്നിവർ എംഎൽഎയോടൊപ്പം ഉണ്ടായിരുന്നു.









0 comments