Deshabhimani

സ്ത്രീകളുടെ ഗാർഹികാധ്വാനത്തിന് അംഗീകാരം ഉറപ്പാക്കണം: ബൃന്ദ കാരാട്ട്

ഭരണഘടനാദിനത്തോടനുബന്ധിച്ച്‌ ജനാധിപത്യ മഹിളാ അസോസിയേഷൻ തൃശൂർ ജില്ലാ കമ്മിറ്റി നടത്തിയ ദാക്ഷായണി വേലായുധൻ അനുസ്‌മരണം മുതിർന്ന  സിപിഐ എം നേതാവ്‌ ബൃന്ദ കാരാട്ട്‌ ഉദ്‌ഘാടനം ചെയ്യുന്നു

ഭരണഘടനാദിനത്തോടനുബന്ധിച്ച്‌ ജനാധിപത്യ മഹിളാ അസോസിയേഷൻ തൃശൂർ ജില്ലാ കമ്മിറ്റി നടത്തിയ ദാക്ഷായണി വേലായുധൻ അനുസ്‌മരണം മുതിർന്ന സിപിഐ എം നേതാവ്‌ ബൃന്ദ കാരാട്ട്‌ ഉദ്‌ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Nov 27, 2026, 12:49 AM | 1 min read

തൃശൂര്‍

സ്ത്രീകളുടെ ഗാര്‍ഹികാധ്വാനത്തെ അംഗീകരിക്കുകയും അതിലൂടെ രൂപപ്പെടുന്ന സ്വത്തിൽ തുല്യാവകാശം ഉറപ്പാക്കുകയും ചെയ്യുന്ന നിയമപരിഷ്കാരമാണ് രാജ്യത്തിന് ആവശ്യമെന്ന് സിപിഐ എം മുതിര്‍ന്ന നേതാവ് ബൃന്ദ കാരാട്ട്. ഭരണഘടനാദിനത്തിന്റെ ഭാഗമായി ജനാധിപത്യ മഹിളാ അസോസിയേഷന്‍ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ദാക്ഷായണി വേലായുധന്‍ അനുസ്മരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു ബൃന്ദ. ഏകീകൃത സിവിൽ കോഡ്‌ സ്ത്രീകൾക്ക് തുല്യനീതി ഉറപ്പാക്കാനാണെന്ന ബിജെപി വാദം കപടമാണ്. മുസ്ലീങ്ങൾ ഉൾപ്പെടെയുള്ള ന്യൂനപക്ഷ വിഭാഗത്തിലെ സ്ത്രീകളെ അപമാനിക്കാനുള്ള ഉപകരണമായി സിവില്‍ കോഡിനെ ഉപയോഗിക്കാനാണ് അവർ ശ്രമിക്കുന്നത്.കേന്ദ്രസർക്കാരിന്റെ സമയ വിനിയോഗ സർവേ പ്രകാരം സ്ത്രീകള്‍ പുരുഷന്മാരേക്കാള്‍ മൂന്നിരട്ടി ജോലിഭാരം വഹിക്കുന്നുണ്ട്. സ്ത്രീകളുടെ ഗാർഹികാധ്വാനം പണമായി കണക്കാക്കിയാൽ വർഷം 22.6 ലക്ഷം കോടി രൂപ വരും. 2023ലെ കേന്ദ്രബജറ്റിന്റെ ഏഴു ശതമാനമാണിത്. എന്നിട്ടും ഈ അധ്വാനത്തിന് അർഹമായ അംഗീകാരം ലഭിക്കുന്നില്ല. ജാതിവ്യവസ്ഥ എല്ലാ സ്ത്രീകളെയും അടിച്ചമര്‍ത്തുന്നുണ്ട്. എന്നാല്‍, ദളിത്, പിന്നാക്ക വിഭാഗങ്ങളിലെ സ്ത്രീകളുടെ അവസ്ഥ കൂടുതൽ ദയനീയമാണ്‌. സനാതന ധർമം മുൻനിർത്തി ജാതിവ്യവസ്ഥയെ മഹത്വവൽക്കരിക്കുന്നത്‌ ശക്തിപ്പെടുകയാണ്. ഭരണഘടന ഉറപ്പുനൽകുന്ന അവകാശങ്ങളും യഥാർഥ്യങ്ങളും തമ്മിലുള്ള അന്തരം പരിശോധിച്ചാണ് പരിഷ്കരണത്തിന് തുടക്കമിടേണ്ടത്. നന്നാക്കാനാവുന്നത്‌ നന്നാക്കണം. പരിഹരിക്കാനാകാത്തവ പൊളിച്ചുമാറ്റണം. സ്ത്രീകൾ സ്വന്തം വീടുകളിലെ അസമത്വത്തെയും ചോദ്യം ചെയ്യണം. ആർഎസ്എസിന്റെ ‘ആദർശനാരി' സങ്കൽപ്പം സ്ത്രീകളെ നിശ്ശബ്ദരും വിധേയരുമാക്കുന്നതാണെന്ന്‌ അവര്‍ പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home