ജില്ല ഇന്ന് വി എസിനെ അനുസ്‌മരിക്കും

തൃശൂർ
ചൊവ്വാഴ്‌ച രാവിലെ ജില്ലയിലെ പാർടി ബ്രാഞ്ച്, ലോക്കൽ, ഏരിയ കമ്മിറ്റികളുടെ നേതൃത്വത്തിൽ പാർടി ഓഫീസുകളിലും വിവിധ പ്രദേശങ്ങളിലും പ്രഭാതഭേരി സംഘടിപ്പിച്ച് പതാക ഉയർത്തും. അനുസ്‌മരണ യോഗങ്ങളും ചേരും. സിപിഐ എം ജില്ലാകമ്മിറ്റി ഓഫീസായ അഴീക്കോടൻ സ്‌മാരക മന്ദിരത്തിൽ സംസ്ഥാന കമ്മിറ്റിയംഗം എം എം വർഗീസ് പതാക ഉയർത്തി അനുസ്‌മരണയോഗം ഉദ്‌ഘാടനം ചെയ്യും. സംസ്ഥാന കമ്മിറ്റിയംഗം എ സി മൊയ്തീൻ എംഎൽഎ വടക്കാഞ്ചേരിയിലും സംസ്ഥാന കമ്മിറ്റിയംഗം ഡോ. ആർ ബിന്ദു പടിഞ്ഞാറേക്കോട്ടയിലും പതാക ഉയർത്തും. ജില്ലാ സെക്രട്ടറിയറ്റംഗങ്ങളായ യു പി ജോസഫ് കൊക്കാലയിലും കെ കെ രാമചന്ദ്രൻ എംഎൽഎ കൊടകരയിലും സേവ്യർ ചിറ്റിലപ്പിള്ളി എംഎൽഎ ഓട്ടുപാറയിലും പി കെ ഡേവിസ് മാളയിലും പി കെ ഷാജൻ അരിയങ്ങാടിയിലും പി കെ ചന്ദ്രശേഖരൻ പൊക്ലായിലും ടി കെ വാസു കുന്നംകുളത്തും ടി വി ഹരിദാസൻ മണലൂരിലും എം ബാലാജി കുന്നംകുളത്തും ഉദ്‌ഘാടനം ചെയ്യും. ജില്ലാകമ്മിറ്റി അംഗങ്ങളും ജനപ്രതിനിധികളും വിവിധ കേന്ദ്രങ്ങളിൽ സംസാരിക്കും. അനുസ്‌മരണ പരിപാടികളിൽ ജില്ലയിലെ മുഴുവൻ പാർടി പ്രവർത്തകരും ബഹുജനങ്ങളും പങ്കാളികളാകണമെന്ന് സിപിഐ എം ജില്ലാ സെക്രട്ടറി കെ വി അബ്‌ദുൾഖാദർ അഭ്യർഥിച്ചു.










0 comments