ഗ്രാമീണ വായനശാലയ്ക്ക് വീണ്ടും എ പ്ലസ് ഗ്രേഡ്

പാഞ്ഞാൾ ഗ്രാമീണ വായനശാല
പാഞ്ഞാൾ
ഗ്രാമീണ വായനശാലയ്ക്ക് കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ ഏർപ്പെടുത്തിയ എ പ്ലസ് ഗ്രേഡ്. 1942 -മുതല്‍ പ്രവര്‍ത്തിക്കുന്ന വായാനശാലയാണ് പാഞ്ഞാൾ വായനശാല . 22000ൽ അധികം പുസ്തകങ്ങളും അഞ്ഞൂറിലധികം അംഗങ്ങളുമുള്ള വായനശാലയാണിത്. ബാലവേദി, വനിതാ വേദി, യുവത, വയോജന വേദി, കായിക വേദി, കലാവേദി തുടങ്ങിയവയും പ്രവർത്തിക്കുന്നു. പുസ്തകവിതരണത്തിനപ്പുറം ജനസേവന പ്രവർത്തനങ്ങളിലും വായനശാല സജീവമാണ്. സാന്ത്വനകേന്ദ്രം, മെഡിക്കൽ ഉപകരണ ലൈബ്രറി, രക്തദാനസേന തുടങ്ങിയവ നല്ല രീതിയിൽ പ്രവർത്തിച്ചു വരുന്നു. വനിതകൾക്കായി ഫിറ്റ്നസ് സെന്റർ, ഇൻഡോർ ഷട്ടിൽ ബാറ്റ്മിന്റൺ കോർട്ട്, ജന സേവന കേന്ദ്രം, ടി പി കൃഷ്ണൻ സ്മാരക ശീതികരിച്ച വായന മുറി, എൻഎംഎസ് റഫറൻസ് ലൈബ്രറി, തുപ്പേട്ടൻ സ്മാരക ഹാൾ, കൃഷ്ണൻ നായർ സ്മാരക ഹാൾ, ചിത്രൻ മാസ്റ്റർ സ്മാരക ഹാൾ എന്നിവയും വായനശാലയിലുണ്ട്. നൃത്തം, കളരി, ചിത്ര രചന, ചെണ്ട തുടങ്ങി പതിനഞ്ചു വിവിധ വിഷയങ്ങൾ ഇവിടെ അഭ്യസിപ്പിക്കുന്നു. വജ്ര ജൂബിലീ ഫെലോഷിപ് പദ്ധതിയുടെ കേന്ദ്രമായും വായനശാല പ്രവർത്തിക്കുന്നുണ്ട്. ഗ്രന്ഥശാല സംഘത്തിന്റെ മികച്ച വായനശാലയ്ക്കുള്ള പുരസ്‌കാരം, തലപ്പിള്ളി താലൂക്കിലെ മികച്ച വായനശാലയ്ക്കുള്ള പുരസ്‌കാരം, പഴയന്നൂർ ബ്ലോക്കിലെ മികച്ച ഹരിത വായനശാലയ്ക്കുള്ള പുരസ്‌കാരം എന്നിവ ലഭിച്ചിട്ടുണ്ട്. കൂടാതെ ജില്ലയിലെ മോഡൽ വില്ലേജ് ലൈബ്രറിയായും തെരഞ്ഞെടുക്കപ്പെട്ടു.








0 comments