Deshabhimani

വയോജന ദിനം ആചരിച്ചു

'വയസ്സല്ല വാർധക്യം'പരിപാടി ജില്ലാ പഞ്ചായത്ത്‌ അംഗം ഷീല ജോർജ് ഉദ്ഘാടനം ചെയ്യുന്നു

'വയസ്സല്ല വാർധക്യം'പരിപാടി ജില്ലാ പഞ്ചായത്ത്‌ അംഗം ഷീല ജോർജ് ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Oct 05, 2026, 12:43 AM | 1 min read


നാഡിപ്പാറ

പിറവി കലാസാംസ്‌കാരിക വേദി ആൻഡ് വായനശാല നാഡിപ്പാറയും കാരുണ്യവയോജന ക്ലബ്ബും സംയുക്തമായി ‘വയസ്സല്ല വാർധക്യം’ എന്ന പരിപാടി സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് അംഗം ഷീല ജോർജ് ഉദ്ഘാടനം ചെയ്തു. വായനശാലാ പ്രസിഡന്റ്‌ വി എസ് സുബീഷ് അധ്യക്ഷനായി. വാർഡ് മെമ്പർ സബിത മയ്യാടൻ, ലൈബ്രറി കൗൺസിൽ ചാലക്കുടി താലൂക്ക് സെക്രട്ടറി എൻ എസ് വിദ്യാധരൻ, കാര്യണ്യ വയോജന ക്ലബ്‌ സെക്രട്ടറി കെ വി പ്രഭാകരൻ, വായനശാലാ സെക്രട്ടറി പി വി അശോകൻ എന്നിവർ സംസാരിച്ചു. മറ്റത്തൂർ മറ്റത്തൂർ പഞ്ചായത്ത്‌ സംഘടിപ്പിച്ച അന്താരാഷ്ട്ര വയോജന ദിനാചരണം പ്രസിഡന്റ്‌ ടെസി ജോസ് ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷ കെ ആർ രെനി അധ്യക്ഷയായി. കെ ആർ സുമേഷ് ബോധവൽക്കരണ ക്ലാസെടുത്തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home