കലിയോടെ കടൽ; ബോട്ടുകൾ മടങ്ങുന്നു

വെള്ളിയാഴ്‌ച അർധരാത്രി ബോട്ടുകൾ കടലിലിറങ്ങുന്നു
കൊടുങ്ങല്ലൂർ
ആഹ്ലാദാരവങ്ങളോടെ കടലിൽ മീൻ പിടിക്കാൻ പോയ ബോട്ടുകൾ കാലാവസ്ഥ പ്രതികൂലമായതോടെ കരയിലേക്ക് മടങ്ങുന്നു. ട്രോളിങ് നിരോധനം അവസാനിച്ചതിനെ തുടർന്ന് വെള്ളി രാത്രി 12 നാണ് ബോട്ടുകൾ കടലിലേക്ക് മീൻ പിടിക്കാൻ പോയത്. കടലിൽ 12 നോട്ടിക്കൽ മൈൽ കടന്ന് മീൻ പിടിക്കാനുള്ള തയ്യാറെടുപ്പുകൾ ശനി രാവിലെ മുതൽ ആരംഭിക്കുമ്പോഴാണ് ശക്തമായ കാറ്റിലും കോളിലും കടൽ ഇളകിയത്. തിരകൾ ശക്തമായി. ഇതോടെ മീൻ പിടിക്കാനുള്ള ശ്രമം തൊഴിലാളികൾ ഉപേക്ഷിച്ചു. കാറ്റും മഴയും ശാന്തമാകുമെന്ന് കരുതി കടലിൽ നിലയുറപ്പിച്ചു. എന്നാൽ കാറ്റ് ശക്തമായതോടെ തിരകൾ ഉയർന്നു. ഇതോടെയാണ് ബോട്ടുകൾ കരയിലേക്ക് തിരിച്ചത്. ട്രോളിങ് നിരോധനം തീർന്ന് ആദ്യ ദിവസം തന്നെ വൻ നഷ്‌ടമാണ് ഉണ്ടായത്. കടൽ പ്രക്ഷുബ്‌ധമായതോടെ പരമ്പരാഗത മീൻപിടുത്തതൊഴിലാളികൾ കടലിലിറങ്ങിയില്ല.










0 comments