ad
Deshabhimani

ആൺകുട്ടിയെ 
പീഡിപ്പിച്ചയാളെ 
പിടികൂടി

pocso act

നജീബ് മൗലവി

വെബ് ഡെസ്ക്

Published on Aug 02, 2026, 01:14 AM | 1 min read

കോലഞ്ചേരി

മതപഠനകേന്ദ്രത്തിൽ പതിനാലുകാരനെ പീഡിപ്പിച്ച കേസിൽ സ്ഥാപന നടത്തിപ്പുകാരനെ പോക്സോപ്രകാരം കുന്നത്തുനാട് പൊലീസ് അറസ്റ്റ് ചെയ്‌തു. പട്ടിമറ്റത്തെ അറബിക്‌ കോളേജ്‌ നടത്തിപ്പുകാരൻ തോത്തപുരം നജീബ് മൗലവി(45)യാണ് പിടിയിലായത്.

പോത്താനിക്കാട് സ്വദേശികളായ സഹോദരന്മാരാണ് ചൈൽഡ് ലൈൻവഴി പരാതി നൽകിയത്.


സ്ഥാപനത്തിൽനിന്ന് അവധിക്കായി വീട്ടിലെത്തിയ കുട്ടികളിൽ ഒരാൾ മാതാപിതാക്കളോട് ദുരനുഭവം പങ്കുവച്ചതോടെയാണ് വിവരം പുറത്തായത്. സ്ഥാപനത്തിലെ ഓഫീസിലേക്ക് വിളിച്ചുവരുത്തിയായിരുന്നു പീഡനമെന്ന്‌ കുട്ടിയുടെ മൊഴിയിൽ വ്യക്തമാക്കി. ഇതേ സ്ഥാപനത്തിലെ നിരവധി വിദ്യാർഥികളും പീഡനത്തിന് ഇരയായിട്ടുണ്ടെന്നാണ് സൂചന. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചതോടെ പ്രതി ഒളിവിൽപ്പോയി. പെരുമ്പാവൂർ പോക്സോ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു‌.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home