ad
Deshabhimani

കടൽ പ്രക്ഷുബ്‌ധം;
ബോട്ടുകൾ മടങ്ങുന്നു

trawl net boat
വെബ് ഡെസ്ക്

Published on Aug 02, 2026, 01:04 AM | 1 min read

മട്ടാഞ്ചേരി

ട്രോളിങ് നിരോധത്തിനുശേഷം കടലിൽപ്പോയ ബോട്ടുകൾ കാലാവസ്ഥ പ്രതികൂലമായതോടെ തിരികെ മടങ്ങുന്നു. മഴ മുന്നറിയിപ്പുള്ളതിനാൽ കൊച്ചി ഫിഷറീസ് ഹാര്‍ബറിലെ ട്രോള്‍ നെറ്റ് ബോട്ടുകളില്‍ ചിലതുമാത്രമാണ് കടലില്‍ പോയത്. മുന്നോട്ടുപോകാൻ കഴിയാത്തവിധം കടൽ പ്രക്ഷുബ്‌ധമായിരുന്നുവെന്ന്‌ തൊഴിലാളികൾ പറഞ്ഞു. കാറ്റും ശക്തമായിരുന്നു.


ഇതോടെയാണ് ബോട്ടുകള്‍ മടങ്ങാന്‍ നിര്‍ബന്ധിതരായത്. ചില വലിയ ബോട്ടുകള്‍മാത്രമാണ് തിരികെ മടങ്ങാതിരുന്നത്. രണ്ടുദിവസം കടലില്‍ പോകരുതെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മത്സ്യത്തൊഴിലാളികള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. കാലാവസ്ഥ അനുകൂലമായാൽ തിങ്കൾമുതല്‍ ബോട്ടുകള്‍ ഇറക്കാനാകുമെന്ന പ്രതീക്ഷയിലാണ്‌ മത്സ്യത്തൊഴിലാളികൾ.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home