തൃശൂരിലെ റോഡ് പ്രവൃത്തികൾ സമയബന്ധിതമായി പൂർത്തിയാക്കണം: മുഹമദ് റിയാസ്

ജൂബിലി മിഷൻ മെഡിക്കൽ കോളേജിനുസമീപം റോഡിന്റെ അറ്റകുറ്റപ്പണികൾ മന്ത്രി പി എ മുഹമ്മദ് റിയാസ് പരിശോധിക്കുന്നു
തൃശൂർ
തൃശൂർ ജില്ലയിെലെ റോഡ് പ്രവൃത്തികൾ സമയബന്ധിതമായി പൂർത്തിയാക്കണമെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. തൃശൂർ – മാന്നാമംഗലം റോഡ് നിർമാണ പ്രവൃത്തികളുടെ പുരോഗതി വിലയിരുത്തുന്നതിനിടെയാണ് മന്ത്രി നിർദേശം നൽകിയത്. അഞ്ചു കോടി ചെലവിൽ നിർമാണം പ്രവർത്തനം നടത്തുന്ന തൃശൂർ– - മാന്ദാമംഗലം റോഡിന്റെ ഡ്രെയിൻ പ്രവൃത്തി പൂർത്തിയായെന്നും ബിറ്റുമിൻ മക്കാഡം സർഫസിങ് ജോലികൾ ആരംഭിച്ചുവെന്നും മന്ത്രി പറഞ്ഞു. റോഡ് പ്രവൃത്തികൾ വൈകിക്കരുതെന്ന് മന്ത്രി ഉദ്യോഗസ്ഥർക്കും കരാറുകാർക്കും കർശന നിർദേശം നൽകി. ജില്ലയിലെ എല്ലാ സബ് റോഡുകളും ഗതാഗത യോഗ്യമാക്കണമെന്ന് നേരത്തെ നിർദേശം നൽകിയിരുന്നു. എന്നാൽ മഴ കാരണം ചിലയിടങ്ങളിൽ പ്രവൃത്തി പൂർണമായിരുന്നില്ല. മഴയ്ക്കു ശേഷം നിർമാണ പ്രവൃത്തികളുടെ പുരോഗതി പരിശോധിക്കുന്നതിനാണ് മന്ത്രി നേരിട്ടെത്തിയത്. ജില്ലയിലെ പ്രധാന റോഡുകളെല്ലാം ഗതാഗത യോഗ്യമാക്കണമെന്ന് മന്ത്രി നിർദേശിച്ചു. സൂപ്രണ്ടിങ് എൻജിനിയർ അടക്കമുള്ളവർ മന്ത്രിയോടൊപ്പം ഉണ്ടായിരുന്നു.











0 comments