Deshabhimani

ഡൽഹി പൊലീസിന്റെ അതിക്രമം

നാടെങ്ങും പ്രതിഷേധം

ഡൽഹിയിൽ സിപിഐ എം നേതാക്കളെ അറസ്റ്റ് ചെയ്‌തതിൽ പ്രതിഷേധിച്ച്‌ സിപിഐ എം തൃശൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ട‍ൗണിൽ നടത്തിയ പ്രകടനം

ഡൽഹിയിൽ സിപിഐ എം നേതാക്കളെ അറസ്റ്റ് ചെയ്‌തതിൽ പ്രതിഷേധിച്ച്‌ സിപിഐ എം തൃശൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ട‍ൗണിൽ നടത്തിയ പ്രകടനം

വെബ് ഡെസ്ക്

Published on Oct 11, 2026, 12:07 AM | 1 min read

തൃശൂർ

മുഖ്യ തെരഞ്ഞെടുപ്പുകമീഷണർ ഗ്യാനേഷ്‌കുമാർ രാജിവയ്‌ക്കണമെന്നാവശ്യപ്പെട്ട്‌ ഡൽഹിയിൽ സമാധാനപരമായി പ്രതിഷേധിച്ച സിപിഐ എം നേതാക്കളെയും വിദ്യാർഥി നേതാക്കളെയും അതിക്ര‍ൂരമായി മർദിച്ച ഡൽഹി പൊലീസ്‌ നടപടിക്കെതിരെ നാടെങ്ങും പ്രതിഷേധം അലയടിച്ചു. സിപിഐ എമ്മിന്റെയും വിവിധ സംഘടനകളുടെയും നേതൃത്വത്തിൽ പ്രതിഷേധമുയർന്നു. തൃശൂർ നഗരത്തിൽ സിപിഐ എം ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി. അഴീക്കോടൻ മന്ദിരത്തിൽനിന്നാരംഭിച്ച പ്രകടനം കോർപറേഷൻ ഓഫീസ്‌ പരിസരത്ത്‌ സമാപിച്ചു. പ്രതിഷേധയോഗം സിപിഐ എം ജില്ലാ സെക്രട്ടറി കെ വി അബ്‌ദുൾഖാദർ ഉദ്‌ഘാടനം ചെയ്‌തു. നൂറുകണക്കിനാളുകൾ പ്രതിഷേധത്തിൽ പങ്കാളിയായി. ജില്ലാ സെക്രട്ടറിയറ്റംഗം കെ കെ രാമചന്ദ്രൻ അധ്യക്ഷനായി. സംസ്ഥാന കമ്മിറ്റിയംഗം എം എം വർഗീസ്‌, ജില്ലാ കമ്മിറ്റിയംഗം മേരി തോമസ്‌, തൃശൂർ ഏരിയ സെക്രട്ടറി അനൂപ്‌ ഡേവിസ്‌ കാട എന്നിവർ സംസാരിച്ചു. ചാവക്കാട്‌ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ചാവക്കാട്‌ ട‍ൗൺ, പുഴയ്ക്കൽ ഏരിയ കമ്മിറ്റിയുടെ നേത്വത്തിൽ മുണ്ടൂർ സെന്റർ എന്നിവിടങ്ങളിൽ പ്രകടനം നടത്തി. കൊടകര ഏരിയയിൽ എല്ലാ ലോക്കൽ കമ്മിറ്റികളുടെയും നേതൃത്വത്തിൽ പ്രകടനം നടത്തി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home