Deshabhimani

print edition ആദ്യം 602, പിന്നെ 598, ഒടുവിൽ 589... മറിമായവുമായി 100 ദിനം

100 day action plan udf

പ്രതീകാത്മകചിത്രം

avatar
സ്വന്തം ലേഖകൻ

Published on Oct 11, 2026, 01:01 AM | 2 min read

തിരുവനന്തപുരം : പ്രഖ്യാപിച്ചത്‌ 602 പദ്ധതി. 50 ദിവസം പിന്നിട്ടപ്പോൾ 13 വെട്ടി 598. സമയം അവസാനിച്ചപ്പോൾ 589. യുഡിഎഫ്‌ സർക്കാറിന്റെ 100 ദിന കർമപദ്ധതിയിലാണ്‌ കണക്കിലെ ഇ‍ൗ മറിമായം. മുൻ എൽഡിഎഫ്‌ സർക്കാർ തുടങ്ങിവച്ചതും പൂർത്തിയാക്കിയതുംവരെ പുതിയത്‌ എന്ന പേരിൽ അവതരിപ്പിച്ചിരിക്കുകയാണ്‌ സർക്കാർ.


അടിയന്തര പ്രാധാന്യത്തോടെ നടപ്പാക്കുന്നതും കൃത്യമായ മാർഗനിർദേശങ്ങളും സമയക്രമവും നിശ്‌ചയിച്ച്‌ പൂർത്തിയാക്കിയതുമാണ്‌ സാധാരണ 100 ദിന കർമപദ്ധതിയായി അവതരിപ്പിക്കുന്നത്‌. എന്നാൽ, അതത്‌ വകുപ്പുകളിൽനിന്ന്‌ ഏതാനും പരിപാടികൾ എഴുതിവാങ്ങി, അവയുടെ പേരിൽ യോഗംചേർന്നതിന്റെ മിനിട്‌സിന്റെ കോപ്പി വെബ്‌ പോർട്ടലിൽ ഉൾപ്പെടുത്തിയാണ്‌ 100 ദിന കർമപരിപാടി വിജയം എന്ന്‌ പ്രഖ്യാപിച്ചത്‌.


​ലക്ഷ്യവും കടന്ന 
എൽഡിഎഫ്‌ കാലം


രണ്ടാം പിണറായി സർക്കാർ നാലു തവണ നൂറുദിന പരിപാടികൾ പ്രഖ്യാപിച്ചിരുന്നു. 2021 ജൂൺ 11മുതൽ സെപ്‌തംബർ 19വരെയായിരുന്നു ആദ്യത്തേത്‌. 32 വകുപ്പുകളിലായി 178 പദ്ധതികൾ. 13,534 കുടുംബങ്ങൾക്ക്‌ പട്ടയം, പ്രളയത്തിൽ തകർന്ന 1,000 റോഡുകളുടെ പുനർനിർമാണം, ലൈഫിൽ 12,067 വീടുകൾ എന്നിവ നടപ്പാക്കി. 2022 ഫെബ്രുവരി 10മുതൽ മെയ്‌ 20വരെയായിരുന്നു രണ്ടാമത്തേത്‌. 17,183.89 കോടിയുടെ 1557 പദ്ധതികളാണ്‌ പൂർത്തിയാക്കിയത്‌. 4.60 ലക്ഷം തൊഴിലവസരം സൃഷ്‌ടിക്കുകയും ലൈഫിൽ 20,000 വീടുകൾ പൂർത്തിയാക്കി. 2023 ഫെബ്രുവരി 10മുതൽ മെയ്‌ 20വരെയുള്ള മൂന്നാം നൂറുദിന പരിപാടിയിൽ 1,896.03 കോടിയുടെ 1295 പദ്ധതികളുണ്ടായിരുന്നു.


ലൈഫിൽ 20,000 വീടുകൾ പൂർത്തിയാക്കിയപ്പോൾ 4.33 ലക്ഷം തൊഴിലവസരവും സൃഷ്‌ടിച്ചു. 2024 ജൂലൈ 17മുതൽ ഒക്‌ടോബർ 22വരെയായിരുന്നു നാലാമത്തേത്‌. 47 വകുപ്പുകളിലായി 13,013.40 കോടി രൂപയുടെ 1070 പദ്ധതികൾ ഇക്കാലത്ത്‌ പൂർത്തിയാക്കി. 2,59,384 തൊഴിലവസരവും സൃഷ്‌ടിച്ചു.


തട്ടിപ്പ് പുറത്ത്‌; മലക്കംമറിഞ്ഞ് മന്ത്രി


തിരുവനന്തപുരം പൊതുമരാമത്ത് വകുപ്പിന്റെ നൂറുദിന കർമപദ്ധതിയിലെ കള്ളക്കണക്ക്‌ പുറത്തായതോടെ ന്യായീകരണവുമായി മന്ത്രി പി കെ ബഷീർ. 
 തുടങ്ങാനും പൂർത്തിയാക്കാനും ലക്ഷ്യമിട്ട ചില പദ്ധതികളാണ് നൂറുദിന പദ്ധതിയിൽ ഉൾപ്പെടുത്തിയതെന്നാണ് മന്ത്രിയുടെ വാദം. ഇതിൽ 19 എണ്ണം പൂർത്തിയാക്കിയെന്നും 10 എണ്ണം തുടങ്ങിയെന്നും മന്ത്രി പറയുന്നു. എന്നാൽ, പൂർത്തിയായതിൽ ഭൂരിഭാഗവും എൽഡിഎഫ് സർക്കാരിന്റെ കാലത്തേതാണ്. പ്രവൃത്തികൾ ആരംഭിച്ചവയെയും പോർട്ടലിൽ രേഖപ്പെടുത്തിയിട്ടുണ്ട്. എൽഡിഎഫ് സർക്കാർ 2024–25 ശബരിമല പാക്കേജിൽ 7.02 കോടി രൂപ അനുവദിച്ച പത്തനാട്–കുളത്തൂർ റോഡും ചൂരൽമല–അട്ടമല റോഡ് പുനർനിർമാണവും കടുത്തുരുത്തി ബൈപാസും നൂറുദിന നേട്ടങ്ങളുടെ പട്ടികയിൽ മന്ത്രി ഉൾപ്പെടുത്തി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home