പ്രവാസിസംഘം രാപകൽ സമരം ഇന്നുമുതൽ

തൃശൂർ
കേരള പ്രവാസിസംഘം നേതൃത്വത്തിൽ 7,8 തീയതികളിൽ കേന്ദ്ര സർക്കാർ ഓഫീസുകൾക്ക് മുന്നിൽ രാപകൽ സമരം സംഘടിപ്പിക്കും. പ്രവാസിക്ഷേമ നിധിയിലേക്ക് കേന്ദ്ര സർക്കാർ വിഹിതം അനുവദിക്കുക, പ്രവാസികളോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം. തൃശൂർ ബിഎസ്‌എൻഎൽ ഓഫീസിന് സമീപമുള്ള ഇ എം എസ് സ്‌ക്വയറിൽ ചൊവ്വ രാവിലെ 10ന് സിപിഐ എം ജില്ലാ സെക്രട്ടറി കെ വി അബ്‌ദുൾഖാദർ സമരം ഉദ്‌ഘാടനം ചെയ്യും. ബുധൻ രാവിലെ 10ന് സമാപന സമ്മേളനം കോർപറേഷൻ ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷൻ പി കെ ഷാജൻ ഉദ്‌ഘാടനം ചെയ്യും.









0 comments