60 വയസ്‌ കഴിഞ്ഞ പ്രവാസികൾക്ക്‌ പെൻഷൻ നൽകണം

കേരള പ്രവാസി സംഘം കൊടകര ഏരിയ സമ്മേളനം എം എ നാസ്സർ ഉദ്ഘാടനം ചെയ്യുന്നു
വെബ് ഡെസ്ക്

Published on Sep 22, 2025, 12:17 AM | 1 min read

പറപ്പൂക്കര

അറുപത്‌ വയസ്സ് കഴിഞ്ഞ പ്രവാസികളെ പെൻഷൻ പദ്ധതിയിൽ ഉൾപ്പെടുത്തണമെന്ന് കേരള പ്രവാസി സംഘം കൊടകര ഏരിയ സമ്മേളനം ആവശ്യപ്പെട്ടു. സംസ്ഥാന കമ്മിറ്റി അംഗം എം എ നാസർ ഉദ്ഘാടനം ചെയ്തു. സുരേഷ് കല്ലിങ്ങപ്പുറം അധ്യക്ഷനായി. സിപിഐ എം കൊടകര ഏരിയ സെക്രട്ടറി പി കെ ശിവരാമൻ, കെ കെ രാമകൃഷ്ണൻ, ജോഷി സി മഞ്ഞളി, എം കെ ശശിധരൻ, ബൈജു വൈപ്പൻകാടൻ, ഷാജു കാവുങ്കൽ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: എൻ ആർ സുകുമാരൻ (പ്രസിഡന്റ്), ജോഷി സി മഞ്ഞളി (സെക്രട്ടറി), സുരേഷ് കല്ലിങ്ങപ്പുറം (ട്രഷറർ).​



deshabhimani section

Related News

View More
0 comments
Sort by

Deshabhimani

Subscribe to our newsletter

Quick Links


Home