അജ്ഞാത വാഹനമിടിച്ച് വിദ്യാര്‍ഥി മരിച്ചു

ധനലക്ഷ്മി
ചാലക്കുടി
അജ്ഞാത വാഹനമിടിച്ച് വാല്‍പ്പാറയില്‍ വിദ്യാര്‍ഥി മരിച്ചു. വാല്‍പ്പാറ അപ്പര്‍ ബരാലൈ എസ്റ്റേറ്റിന് സമീപം കാര്‍ത്തിക്കിന്റെ മകള്‍ ധനലക്ഷ്മി(14)ആണ് മരിച്ചത്. വാല്‍പ്പാറ-, പൊള്ളാച്ചി റോഡില്‍ ചൊവ്വാഴ്ച പകലോടെയായിരുന്നു സംഭവം. ബന്ധുവിനൊപ്പം യാത്ര ചെയ്യുന്നതിനിടെ റൊട്ടിക്കട പ്രദേശത്ത് വച്ച് അജ്ഞാത വാഹനം ഇവര്‍ സഞ്ചരിച്ച സ്‌കൂട്ടറില്‍ ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ധനലക്ഷ്മിയെ ഉടന്‍ വാല്‍പ്പാറയിലെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.








0 comments