Deshabhimani

'സമരപ്പന്തൽ കെട്ടിനൽകും'; പൊലീസ് അതിക്രമത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി ഡിവൈഎഫ്‌ഐ

DYFI TVM LIJU
വെബ് ഡെസ്ക്

Published on Nov 11, 2026, 09:59 PM | 1 min read

തിരുവനന്തപുരം: എൽപിഎസ്‌ടി ഉദ്യോഗാർഥികളുടെ സമരപ്പന്തൽ പൊലീസ് അതിക്രമത്തിൽ തകർത്തതിനെതിരെ ശക്തമായ പ്രതിഷേധവുമായി ഡിവൈഎഫ്‌ഐ. പൊലീസ് തകർത്ത സമരപ്പന്തൽ വീണ്ടും കെട്ടിനൽകുമെന്ന് ഡിവൈഎഫ്‌ഐ തിരുവനന്തപുരം ജില്ലാ ഭാരവാഹികൾ വ്യക്തമാക്കി. സമാധാനപരമായി സമരം ചെയ്യുന്ന ഉദ്യോഗാർഥികൾക്കുനേരെയുള്ള പൊലീസ് അതിക്രമം അംഗീകരിക്കാനാകില്ലെന്നും ശക്തമായ പ്രതിഷേധമുണ്ടാകുമെന്നും ജില്ലാ സെക്രട്ടറി എൽ എസ് ലിജു പറഞ്ഞു.


സർക്കാർ വഞ്ചനയ്ക്കെതിരെ സെക്രട്ടറിയറ്റിന് മുന്നിൽ സമാധാനപരമായി സമരം ചെയ്ത എൽപിഎസ്‍ടി ഉദ്യോ​ഗാർഥികൾക്കുനേരെയാണ് പൊലീസ് അതിക്രമമുണ്ടായത്. നിരാഹാരമിരുന്ന സമരസമിതി കൺവീനർ വളർമതിയെ ഉൾപ്പെടെ ബലംപ്രയോ​ഗിച്ച് നീക്കി. പ്രതിഷേധിച്ച മറ്റുള്ളവരെ റോഡിലൂടെ പൊലീസ് വലിച്ചിഴച്ചു. സമരപ്പന്തലും സർക്കാരിനെ വിമർശിച്ചുകൊണ്ടുള്ള ഫ്ലക്സ് ബോർഡുകളും പൊലീസ് തകർത്തു.


ഡിവൈഎഫ്‌ഐ സ്ഥാപിച്ച ബോർഡ് പൊലീസ് ബലമായി എടുത്തുമാറ്റുന്നതിനിടെയാണ് ജില്ലാ ഭാരവാഹികളും പ്രവർത്തകരും സ്ഥലത്തെത്തിയത്. ബോർഡ് നീക്കം ചെയ്യുന്നത് തടഞ്ഞ് പ്രതിഷേധിച്ച പ്രവർത്തകരെ പൊലീസ് ബലമായി പിടിച്ചുമാറ്റി. ബോർഡ് എടുത്തുമാറ്റി തകര്‍ക്കുകയുംചെയ്തു.


സമരക്കാർക്കുനേരെ ഇതുവരെ കാണാത്ത രീതിയിലുള്ള പൊലീസ് അതിക്രമമാണ് നടന്നതെന്ന് ഡിവൈഎഫ്‌ഐ പറഞ്ഞു. സതീശന്റേതുൾപ്പെടെ നിരവധി ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും അതൊന്നും പൊലീസ് നീക്കം ചെയ്തിട്ടില്ല. സമാധാനപരമായി സമരം ചെയ്യുന്ന ഉദ്യോഗാർഥികളെ അടിച്ചമർത്താനുള്ള ശ്രമമാണ് നടക്കുന്നതെന്നും നേതാക്കൾ കുറ്റപ്പെടുത്തി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home