Deshabhimani

പൊലീസ് തകർത്ത സമരപ്പന്തൽ കെട്ടിനൽകി ഡിവൈഎഫ്‌ഐ; നാളെ സെക്രട്ടേറിയറ്റ് മാര്‍ച്ച്

DYFI LPST PANTHAL
വെബ് ഡെസ്ക്

Published on Nov 11, 2026, 10:39 PM | 1 min read

തിരുവനന്തപുരം: എൽപിഎസ്‌ടി ഉദ്യോഗാർഥികളുടെ സമരപ്പന്തൽ വീണ്ടും കെട്ടിനൽകി ഡിവൈഎഫ്‌ഐ. പൊലീസ് അതിക്രമത്തിൽ തകർത്ത സമരപ്പന്തലാണ് ഡിവൈഎഫ്‌ഐ പ്രവർത്തകർ പുനർനിർമിച്ചത്. സമരപ്പന്തൽ കെട്ടുന്നത് തടയാൻ പൊലീസ് പ്രവർത്തകർക്കുനേരെ ബലംപ്രയോഗിച്ചു. എന്നാൽ കൂടുതൽ ഡിവൈഎഫ്‌ഐ പ്രവർത്തകർ സ്ഥലത്തെത്തിയതോടെ പൊലീസും പ്രവർത്തകരും തമ്മിൽ സംഘർഷമുണ്ടായി. തുടർന്നാണ് പൊലീസ് അതിക്രമത്തെ മറികടന്ന് പ്രവർത്തകർ സമരപ്പന്തൽ കെട്ടിനൽകിയത്. പൊലീസ് നടപടിക്കെതിരെ മുദ്രാവാക്യം വിളികളുമായി പ്രവർത്തകർ സെക്രട്ടേറിയറ്റിന് മുന്നിൽ പ്രതിഷേധം തുടരുകയാണ്.


ഡിവൈഎഫ്‌ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറി എൽ എസ് ലിജു, ട്രഷറർ എസ് എസ് നിതിൻ എന്നിവരുടെ നേതൃത്വത്തിലാണ് സമരപ്പന്തൽ കെട്ടിനൽകിയത്. ഉദ്യോഗാർഥികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് നിരവധി പ്രവർത്തകരാണ് സമരസ്ഥലത്ത് തടിച്ചുകൂടിയത്.


സർക്കാർ വഞ്ചനയ്ക്കെതിരെ സമാധാനപരമായി സമരം ചെയ്യുന്ന എൽപിഎസ്‌ടി ഉദ്യോഗാർഥികളുടെ സമരപ്പന്തലാണ് പൊലീസ് തകർത്തത്. രാത്രി ഒൻപതരയോടെ എത്തിയ പൊലീസ് സംഘം നിരാഹാരമിരുന്ന സമരസമിതി കൺവീനർ വളർമതിയെ ഉൾപ്പെടെ ബലംപ്രയോഗിച്ച് നീക്കി. പ്രതിഷേധിച്ച മറ്റ് ഉദ്യോഗാർഥികളെ റോഡിലൂടെ വലിച്ചിഴച്ചു. സർക്കാരിനെ വിമർശിച്ചുകൊണ്ടുള്ള ഫ്ലക്സ് ബോർഡുകളും പൊലീസ് തകർത്തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home