വ്യാപാരി കുളത്തിൽ മരിച്ച നിലയിൽ

രാജു സി റാഫേൽ (
തൃശൂർ
നഗരത്തിലെ ആലുംകുളത്തിൽ വ്യാപാരിയെ മരിച്ച നിലയിൽ കണ്ടെത്തി. വെളിയന്നൂരിലെ ആന്റോ ഷട്ടർ ഉടമ കിഴക്കുംപാട്ടുകര ചിറയത്ത് പുത്തൂർ വീട്ടിൽ രാജു സി റാഫേൽ (63)ആണ് മരിച്ചത്. കോൺഗ്രസ് തൃശൂർ ഇൗസ്റ്റ് മണ്ഡലം ഭാരവാഹിയാണ്. സംസ്‌കാരം ബുധന്‍ വൈകിട്ട് മൂന്നിന് ലൂർദ് കത്തീഡ്രൽ സെമിത്തേരിയിൽ. ഭാര്യ: മെറിന (റിട്ട. അധ്യാപിക പുത്തൂർ ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ).മക്കൾ: റിങ്കു മേരി, ചിന്നു ഫ്ലവർ, മിന്നു ആൻ. മരുമക്കൾ: ഡിജു ദേവസി, സുനിൽ സണ്ണി കുരിശിങ്കൽ.









0 comments