ad
Deshabhimani

എം പിക്ക്‌ വിടചൊല്ലി നാട്‌

ഡോ. എം പി പരമേശ്വരന്‌ പൊലീസ്  
ഗാർഡ് ഓഫ് ഹോണർ നൽകുന്നു

ഡോ. എം പി പരമേശ്വരന്‌ പൊലീസ് 
ഗാർഡ് ഓഫ് ഹോണർ നൽകുന്നു

വെബ് ഡെസ്ക്

Published on Aug 13, 2026, 01:02 AM | 1 min read

തൃശൂർ

ശാസ്‌ത്രത്തെ ജനമധ്യത്തിലേക്ക്‌ കൊണ്ടുവന്ന ജനകീയ ശാസ്‌ത്രപ്രചാരകന്‌ നാടിന്റെ വിട. മൃതദേഹം ഒ‍ൗദ്യോഗിക ബഹുമതികളോടെ പാറമേക്കാവ്‌ ശാന്തിഘട്ടിൽ സംസ്‌കരിച്ചു. മനുഷ്യസമൂഹത്തിന്റെ വളർച്ചയെക്കുറിച്ച്‌ അതിരുകളില്ലാതെ സ്വപ്‌നം കാണുകയും അതിനായി അക്ഷീണം പ്രവർത്തിക്കുകയുംചെയ്‌ത എം പി പരമേശ്വരൻ ചൊവ്വാഴ്‌ച തൃശൂർ കോട്ടപ്പുറത്തെ വസതിയിലാണ്‌ അന്തരിച്ചത്‌. സമൂഹത്തിന്റെ നാനാതുറകളിലുള്ളവർ വസതിയിലെത്തി അന്ത്യോപചാരം അർപ്പിച്ചു. സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ, പൊളിറ്റ്‌ ബ്യൂറോ അംഗം എ വിജയരാഘവൻ, കേന്ദ്രകമ്മിറ്റി അംഗം തോമസ് ഐസക്, സംസ്ഥാന സെക്രട്ടറിയറ്റംഗം പി കെ ബിജു, ജില്ലാ സെക്രട്ടറി കെ വി അബ്ദുൾ ഖാദർ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എം എം വർഗീസ്‌, ആർ ബിന്ദു, എസ്‌ ശർമ, ജില്ലാ സെക്രട്ടറിയറ്റ്‌ അംഗം എം ബാലാജി, പി കെ ഡേവിസ്‌, ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ മേരി തോമസ്‌, എംഎൽഎമാരായ സേവ്യർ ചിറ്റിലപ്പിള്ളി, പ്രൊഫ. സി രവീന്ദ്രനാഥ്‌, രാജൻ പല്ലൻ, കലക്ടർ ശിഖ സുരേന്ദ്രൻ, കൊച്ചിൻ ദേവസ്വം ബോർഡ്‌ പ്രസിഡന്റ്‌ കെ രവീന്ദ്രൻ, ചിന്ത ജനറൽ മാനേജർ ഗോപി നാരായണൻ, സി പി നാരായണൻ, ശാസ്‌ത്ര സാഹിത്യപരിഷത്ത്‌ സംസ്ഥാന പ്രസിഡന്റ്‌ സി രാമകൃഷ്‌ണൻ, സെക്രട്ടറി വി മനോജ്‌, പ്രൊ-ഫ. ടി പി കുഞ്ഞിക്കണ്ണൻ, പി ആർ മാധവപ്പണിക്കർ, പ്രൊ-ഫ. കെ ശ്രീധരൻ, കെ കെ കൃഷ്‌ണകുമാർ, ഡോ. കാവുന്പായി ബാലകൃഷ്‌ണൻ, ഡോ. ജിജു പി അലക്‌സ്‌, സിപിഐ നേതാവ് വി എസ് സുനിൽകുമാർ, അൻവർ അലി, പി എൻ ഗോപീകൃഷ്ണൻ, കെ പാപ്പുട്ടി തുടങ്ങിയവർ അന്ത്യോപചാരം അർപ്പിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home