യുവാവ് മുങ്ങിമരിച്ചു

അനീഷ്
മുണ്ടൂർ
കാക്കശേരി ഇന്ദ്രാംചിറയിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു. മുണ്ടൂർ മയിലാടുംകുന്ന് സ്വദേശി കൊണ്ടരപ്പശേരി അനീഷ് (47) മരിച്ചത്. വെള്ളിയാഴ്ച വൈകിട്ടോടെയായിരുന്നു സംഭവം. കാക്കശേരിയിലെ ബന്ധുവീട്ടിലെത്തിയ അനീഷ് ബന്ധുക്കളായ നാലു പേരോടൊപ്പമാണ് ഇന്ദ്രാംചിറയിൽ കുളിക്കാനിറങ്ങിയത്. മുണ്ടൂർ മഠം റോഡിൽ ഗുഡ്സ് ഓട്ടോയിൽ പച്ചക്കറി വ്യാപാരം നടത്തുന്നയാളാണ്. കുന്നംകുളത്തു നിന്ന് എത്തിയ അഗ്നിരക്ഷാസേനയും പാവറട്ടി പൊലീസും ചേർന്നാണ് മൃതദേഹം പുറത്തെടുത്തത്. സംസ്കാരം നടത്തി. അച്ഛൻ: ഗംഗാധരൻ. ഭാര്യ: പരേതയായ അബിത. മക്കൾ: ആദികേശ്, ആദികൃഷ്ണ.









0 comments