ad
Deshabhimani

തലയ്ക്കുമുകളിൽ ഭീതി

a

വെട്ടത്തൂർ മണ്ണാർമല തിണ്ടിലിയം കുന്നിലെ ഭീമൻ പാറക്കല്ല് ​

avatar
ഇ ബാലകൃഷ്‌ണൻ

Published on Aug 30, 2026, 12:33 AM | 2 min read

മേലാറ്റൂർ

മഴക്കാലം വന്നാൽ മണ്ണാർമല കുറുപ്പത്തുകരക്കാർക്ക്‌ ഭീതിയാണ്‌. ഏത് സമയവും ജനവാസ കേന്ദ്രത്തിലേക്ക് ഉരുണ്ടിറങ്ങാവുന്ന രീതിയിൽ സ്ഥിതി ചെയ്യുന്ന തിണ്ടിലിയം കുന്നിലെ ഭീമൻ പാറക്കല്ലാണ് പ്രദേശവാസികളുടെ ഉറക്കം കെടുത്തുന്നത്. 150 ഓളം കുടുംബങ്ങളാണ് ഇതിന്റെ താഴ്വാരമായ കുറുപ്പത്തുകരയിൽ താമസിക്കുന്നത്. കുത്തനെയുള്ള മലയുടെ ചരുവിലായതുകൊണ്ട് പാറക്കല്ല് ഉരുണ്ടിറങ്ങാൻ സാധ്യതയേറെയാണ്. ശക്തമായ മഴയിൽ മലയിൽനിന്നും ഒലിച്ചിറങ്ങുന്ന വെള്ളവും അപകട സാധ്യത വർധിപ്പിക്കുന്നു.


​600 മെട്രിക് ടൺ ഭാരം

ഏകദേശം 20 അടി ഉയരവും 30 അടിയിൽ ഏറെ വ്യാപ്തിയിലു ഉള്ള പാറക്കല്ലിന് 600 മെട്രിക് ടൺ ഭാരമുണ്ടെന്നാണ്‌ കണക്കാക്കുന്നത്‌. ചരിഞ്ഞ പ്രതലത്തിൽ സ്ഥിതി ചെയ്യുന്ന ഭീമൻ പാറയുടെ നടുവിൽ ഒരു വിള്ളലുമുണ്ട്. ഇതിന്റെ വ്യാപ്‌തി കൂടുന്നതും ആശങ്കകിടയാക്കുന്നു. പാറയുടെ തൊട്ടു മുകളിലായി മറ്റൊരു കല്ലുണ്ട്‌. ഇതു രണ്ടും തമ്മിലുള്ള അകലവും കൂടി വരുന്നതായി നാട്ടുകാർ പറഞ്ഞു. പാറക്കല്ലിന് ചെറിയ തോതിൽ സ്ഥാനചലനം സംഭവിക്കുന്നതായും ഇവർ സംശയിക്കുന്നു. ശക്തമായ മഴയിൽ മണ്ണൊലിപ്പൊ മറ്റൊ ഉണ്ടായാൽ ഭീമൻ പാറ ഉരുണ്ട് ജനവാസ മേഖലയിലെത്തുമെന്നാണ്‌ ആശങ്ക.

​2023ൽ അന്നത്തെ വാർഡ് മെമ്പർ ഫിറോസ് കാരാടൻ നൽകിയ നിവേദനത്തിന്റെ അടിസ്ഥാനത്തിൽ മന്ത്രിമാരായ ആന്റണി രാജു, വി അബ്ദുറഹിമാൻ എന്നിവരുടെ നിർദേശ പ്രകാരം ജിയോളജി, റവന്യൂ ഉദ്യോഗസ്ഥർ സ്ഥലതെത്തി പരിശോധന നടത്തിയിരുന്നു. ഇതിന്റെ റിപ്പോർട്ട് ജില്ലാ കളക്ടർക്ക് കൈമാറുകയും സംസ്ഥാന ദുരന്ത നിവാരണ വകുപ്പ് പാറക്കല്ലിനെ മാറ്റാൻ കഴിഞ്ഞ വർഷം 25 ലക്ഷം രൂപ അനുവദിക്കുകയും ചെയ്തു. പാറ പൊട്ടിച്ച് മാറ്റുന്നതിനുള്ള പ്രായോഗിക ബുദ്ധിമുട്ടു കാരണം തൊട്ടടുത്ത ഭാഗത്ത് കുഴിയെടുത്ത് കല്ലിനെ ഇതിലേക്ക് മാറ്റാനാണ് നിർദേശം വന്നത്. ഇതിനായി 10 ലേറെ ടെന്റുകൾ വന്നെങ്കിലും ഇപ്പോഴും പ്രവൃർത്തി എവിടെയും എത്തിയില്ല. ഉദ്യോഗസ്ഥരുടെ മെല്ലെ പോക്കാണ് നടപടി വൈകാൻ കാരണമെന്ന ആക്ഷേപവും ശക്തമാണ്. ഓഗസ്റ്റ്‌ മൂന്നിന് കാര്യവട്ടം വില്ലേജ് ഓഫീസിലേക്ക് നാട്ടുകാർ പ്രതിഷേധ മാർച്ച് നടത്തിയിരുന്നു. ​



സമാധാനത്തോടെ 
ഉറങ്ങാൻ കഴിയുന്നില്ല

aതിണ്ടിലിയം കുന്നിലെ ഭീമൻ പാറക്കല്ലിന് താഴെ 150 മീറ്റർ മാത്രം ദൂരത്ത് 
താമസിക്കുന്ന കുറുപ്പത്ത് കുഞ്ഞിമുഹമ്മദ് സാഹചര്യം വിശദീകരിക്കുന്നു


രാത്രിയിൽ മനസമാധാനത്തോടെ കിടന്നുറങ്ങാൻ കഴിയാത്ത അവസ്ഥയാണെന്ന്‌ പാറക്കല്ലിന്റെ താഴെ 150 മീറ്റർ മാത്രം ദൂരത്ത് താമസിക്കുന്ന കുറുപ്പത്ത് കുഞ്ഞിമുഹമ്മദ് പറഞ്ഞു. എത്രയോ കാലമായി ഭീതിയിലാണ് കഴിയുന്നത്. മഴക്കാലമായാലാണ് ഏറെ പേടി. ഏതു നിമിഷവും ഒരു ദുരന്തമുണ്ടാകാം. ഏതു സംവിധാനം ഉപയോഗിച്ചാണെങ്കിലും പാറക്കല്ല് പൊട്ടിച്ച് ഒഴിവാക്കണം.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home