ad
Deshabhimani

കാറിടിച്ച് പരിക്കേറ്റ ഗൃഹനാഥന്‍ മരിച്ചു

ധർമപാലൻ

ധർമപാലൻ

വെബ് ഡെസ്ക്

Published on Jun 21, 2026, 12:15 AM | 1 min read

വാടാനപ്പള്ളി

കാറിടിച്ച് ഗുരുതര പരിക്കേറ്റ് ചികിത്സയിലിരുന്ന ഗൃഹനാഥന്‍ മരിച്ചു. നടുവിൽക്കര ആലത്തി ക്ഷേത്രത്തിന് സമീപം ചുള്ളിയിൽ ധർമപാലൻ (78) ആണ് മരിച്ചത്. കഴിഞ്ഞ മാസം 31ന് രാത്രി പുതിയ ദേശീയപാത ബൈപാസ് റോഡിൽ വാടാനപ്പള്ളി മേൽപ്പാലത്തിന് സമീപമായിരുന്നു അപകടം. റോഡരികിലൂടെ നടന്ന് വീട്ടിലേക്ക് വരികെ കാറിടിക്കുകയായിരുന്നു. റോഡിലേക്ക് തെറിച്ചു വീണ് ധര്‍മപാലന്റെ തലയ്ക്ക് സാരമായി പരിക്കേറ്റു. തുടര്‍ന്ന് തൃശൂരിലെ സ്വകാര്യ ആശുപത്രിയിലെ ചികിത്സയിലായിരുന്നു. ശനി രാവിലെയോടെ മരിച്ചു. സംസ്കാരം നടത്തി. ഭാര്യ: കാഞ്ചനമാല. മകൻ: അഖിൽ. മരുമകൾ: ഷാലി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home