വാളയാറില്‍ ലോറി വാനിലിടിച്ച് പരിക്കേറ്റ് ചികിത്സയിലിരുന്നയാള്‍ മരിച്ചു

സുനില്‍കുമാര്‍
ചാലക്കുടി
വാളയാറില്‍ ലോറി വാനിലിടിച്ചുണ്ടായ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലിരുന്നയാള്‍ മരിച്ചു. മേലൂര്‍ കുന്നപ്പിള്ളി ദേവരാജഗിരി ഇമ്പാലുപറമ്പില്‍ സുനില്‍കുമാര്‍ (55) ആണ് മരിച്ചത്. വ്യാഴം പുലര്‍ച്ചെ വാളയാറില്‍ ദേശീയപാതയ്‌ക്ക് സമീപം റിക്കവറി വാനിന് പിന്നില്‍ കോയമ്പത്തൂരില്‍നിന്ന് സുനില്‍കുമാര്‍ സഞ്ചരിച്ചിരുന്ന ലോറിയിടിക്കുകയായിരുന്നു. ഇടിയുടെ അഘാതത്തില്‍ ലോറിയുടെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു. ലോറിയുടെ കാബിന്‍ വെട്ടിപ്പൊളിച്ചാണ് സുനില്‍കുമാറിനെ പുറത്തെടുത്തത്. തുടര്‍ന്ന് തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ചികിത്സയിലിരിക്കെ വെള്ളിയാഴ്ച മരിച്ചു. ഗുരുതമായി പരിക്കേറ്റ ലോറി ഡ്രൈവര്‍ ജിമ്മി തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. സുനില്‍കുമാറിന്റെ സംസ്‌കാരം നടത്തി. ഭാര്യ: പരേതയായ സിമി. മക്കള്‍: അശ്വിനി, അക്ഷിത.









0 comments