സ്കൂട്ടറിൽ ലോറി ഇടിച്ച് സ്കൂട്ടർ യാത്രിക മരിച്ചു

സുഹറ ഫാത്തിമ
വടക്കാഞ്ചേരി
സ്കൂട്ടറിൽ ടോറസ് ലോറിയിടിച്ച് സ്കൂട്ടർ യാത്രിക മരിച്ചു. വടക്കാഞ്ചേരി പത്താംകല്ല് കൊട്ടിലിങ്ങൽ വീട്ടിൽ സുഹറ ഫാത്തിമ (39) യാണ് മരിച്ചത്. ലോറിയുടെ ചക്രങ്ങൾ ശരീരത്തിലൂടെ കയറിയിറങ്ങിയാണ് യുവതി മരിച്ചത്. സ്‌കൂട്ടർ ഓടിച്ചിരുന്ന ഭർത്താവ് ബാദുഷ (48)യ്‌ക്ക് ഗുരുതരമായി പരിക്കേറ്റു. ശനിയാഴ്ച രാവിലെ 8.30നായിരുന്നു അപകടം. വടക്കാഞ്ചേരി ഭാഗത്തേക്ക് വന്ന സ്കൂട്ടറും ഇതേ ദിശയിൽ സഞ്ചരിച്ച ടോറസും വടക്കാഞ്ചേരി റെയിൽവെ മേൽപ്പാലത്തിന് സമീപം വെച്ച് കൂട്ടിയിടിക്കുകയായിരുന്നു. തുടർന്ന് സ്കൂട്ടറിന് മുകളിലൂടെ ടോറസ് ലോറി കയറിയിറങ്ങി. യുവതി സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. മൃതദേഹം തൃശൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ഭർത്താവ്: ബാദുഷ. മക്കൾ: ആനിയ, ആഫിയ, അൽഅമീൻ.










0 comments