ad
Deshabhimani

print edition ബിജെപിക്ക്‌ സ്ഥാനമുറപ്പിക്കാൻ
യുഡിഎഫ്‌ ഒത്താശ: തോമസ്‌ ഐസക്‌

thomas isaac
വെബ് ഡെസ്ക്

Published on Aug 02, 2026, 01:20 AM | 1 min read

തിരുവനന്തപുരം: ബിജെപിക്കും ആർഎസ്‌എസിനും കേരളത്തിൽ സ്ഥാനമുറപ്പിക്കാൻ ഒത്താശ ചെയ്യുകയാണ്‌ ലീഗ്‌ അടക്കമുള്ള യുഡിഎഫ്‌ എന്ന്‌ ഓരോ ദിവസവും തെളിയുകയാണെന്ന്‌ സിപിഐ എം കേന്ദ്ര കമ്മിറ്റിയംഗം ഡോ. തോമസ്‌ ഐസക്‌. പിഎം ശ്രീ ഒറ്റപ്പെട്ട സംഭവമല്ല. പിഎം ശ്രീയിൽ ഒപ്പിട്ടുപോയെന്നും ഇനി മാറാനാകില്ലെന്നുമാണ്‌ ഭരണത്തിൽ വന്നപ്പോൾ യുഡിഎഫ്‌ പറഞ്ഞത്‌. ഇപ്പോൾ കേന്ദ്ര സർക്കാർതന്നെ പറഞ്ഞു, വേണമെങ്കിൽ പിന്മാറാമെന്ന്‌. പദ്ധതി തുടരാതെ വേറെ വഴിയില്ലെന്ന്‌ പറഞ്ഞ വിദ്യാഭ്യാസമന്ത്രി ഷംസുദ്ദീൻ ഇനി എന്തുപറയും.


എൽഡിഎഫ്‌ സർക്കാർ എംഒയു മാത്രമാണ്‌ ഒപ്പിട്ടത്‌. കരാറിലേർപ്പെടുന്നതിന്‌ ചർച്ച തുടങ്ങാനുള്ള ആദ്യപടി മാത്രമാണത്‌. പുതിയ സർക്കാർ മൂന്നു മാസമാകുമ്പോഴേയ്‌ക്ക്‌ 18,000 കോടിയിലധികം രൂപയാണ്‌ കടമെടുത്തത്‌. ഇപ്പോൾ, ഒരു ശതമാനംകൂടി വായ്‌പയെടുക്കാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട്‌ കേന്ദ്രമന്ത്രിയെ രഹസ്യമായി കാണുകയാണ്‌. നാട്ടിൽ മുഴുവൻ കടപ്പേടി ഉണ്ടാക്കിയവരാണ്‌ ഇത്‌ ചെയ്യുന്നതെന്നും മാധ്യമങ്ങളുടെ ചോദ്യത്തിന്‌ മറുപടിയായി അദ്ദേഹം പറഞ്ഞു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home