ad
Deshabhimani

മിനി വാനിടിച്ച് 
സ്കൂട്ടര്‍ യാത്രികന്‍ മരിച്ചു

നാരായണന്‍കുട്ടി

നാരായണന്‍കുട്ടി

വെബ് ഡെസ്ക്

Published on Aug 01, 2026, 12:15 AM | 1 min read

ചേലക്കര

സ്കൂട്ടറിന് പിന്നില്‍ മിനി വാനിടിച്ച് സ്കൂട്ടര്‍ ഓടിച്ചിരുന്ന യുവാവ് മരിച്ചു. തോന്നൂര്‍ക്കര കിഴക്കുമുറി എടപ്പാടത്ത് വീട്ടില്‍ നാരായണന്‍കുട്ടി (കുട്ടന്‍–-48) ആണ് മരിച്ചത്. ചേലക്കര തോന്നൂര്‍ക്കര എയുപി സ്കൂളിലെ ഓഫീസ് അസിസ്റ്റന്റാണ്. വെള്ളി രാവിലെ ഏഴോടെ ചേലക്കര ഡിവൈന്‍ പ്രസിന് സമീപത്തായിരുന്നു അപകടം. നായ കുറുകെ ചാടിയതിനെത്തുടര്‍ന്ന് നാരായണന്‍കുട്ടി പെട്ടെന്ന് ബ്രേക്ക് ഇട്ടപ്പോള്‍ പിന്നില്‍ വന്ന മിനി വാന്‍ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ഉടന്‍ ചേലക്കര താലൂക്ക് ആശുപത്രിയിലും തുടര്‍ന്ന് തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംസ്കാരം നടത്തി. ഭാര്യ: വിനിത. മക്കള്‍: നിവേദ്യ, നന്ദിത.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home