ad
Deshabhimani

വീടിന്റെ മുകളിൽനിന്ന്‌ 
വീണ്‌ തൊഴിലാളി മരിച്ചു

വീടിന്റെ മുകളിൽനിന്ന്‌ 
വീണ്‌ തൊഴിലാളി മരിച്ചു

ബിനിൽ

വെബ് ഡെസ്ക്

Published on Aug 19, 2026, 12:15 AM | 1 min read


ഒല്ലൂർ

ട്രസ് പണിക്കിടെ രണ്ടാം നിലയിൽനിന്ന്‌ വീണ്‌ തൊഴിലാളി മരിച്ചു. പടവരാട് കൊല്ലേരി ബിനിലാണ് (41) മരിച്ചത്. ചൊവ്വ രാവിലെ 9.30ന്‌ അത്താണിയിലായിരുന്നു അപകടം. വീടിന്റെ രണ്ടാം നിലയിൽ ജോലി ചെയ്യുന്നതിനിടെ ബിനിൽ കാൽ വഴുതി വീഴുകയായിരുന്നു. തലയ്ക്ക് ഗുരുതര പരിക്കേറ്റ ബിനിലിനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. സംസ്‌കാരം ബുധന്‍ രാവിലെ 10ന് വടൂക്കര ശ്രീനാരായണ സമാജം ശ്മശാനത്തിൽ. അച്ഛൻ: ബാലൻ. അമ്മ: ലീല. സഹോദരങ്ങൾ: ബിനു, ബിജു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home