അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരുന്നയാള്‍ മരിച്ചു

പൗലോസ് പോൾ
വടക്കാഞ്ചേരി
തിരുവോണനാളിൽ പുന്നംപറമ്പിൽ സ്‌കൂട്ടറിൽ കാറിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരുന്നയാള്‍ മരിച്ചു. കരുമത്ര നീണ്ടുശേരി പൗലോസ് പോൾ (ബിജു, 61) ആണ് മരിച്ചത്. തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികത്സയിലായിരുന്നു. സംസ്കാരം നടത്തി. ഭാര്യ: മോളി. മക്കൾ: ഗോഡ്‌വിൻ, മരിയ ഏയ്ഞ്ചലീന, ലില്ലീസ് ജൂബിലിൻ.










0 comments