കെജിഒഎ വജ്രജൂബിലി സ്മാരക ഹാൾ തുറന്നു

കെജിഒഎ വജ്രജൂബിലി സ്മാരക ഹാൾ സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം പി രാജീവ് ഉദ്‌ഘാടനം ചെയ്യുന്നു
കൊച്ചി
കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷൻ (കെജിഒഎ) ജില്ലാ കമ്മിറ്റി ഓഫീസിലെ വജ്രജൂബിലി ഹാൾ സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം പി രാജീവ് ഉദ്‌ഘാടനം ചെയ്‌തു. കെജിഒഎ ജില്ലാ പ്രസിഡന്റ് ആർ രാജേഷ് അധ്യക്ഷനായി.
സംസ്ഥാന പ്രസിഡന്റ് എം എൻ ശരത് ചന്ദ്രലാൽ, ജനറൽ സെക്രട്ടറി എം ഷാജഹാൻ, സംസ്ഥാന ട്രഷറർ എ ബിന്ദു, സംസ്ഥാന സെക്രട്ടറിയറ്റ് അംഗം ഡോ. ബോബി പോൾ, ജില്ലാ സെക്രട്ടറി വി എസ് രാജേഷ്, വൈസ് പ്രസിഡന്റ് കെ എസ് അരുൺകുമാർ, സി ആർ സോമൻ എന്നിവർ സംസാരിച്ചു.










0 comments