ആലപ്പുഴ നർക്കോട്ടിക് സെൽ എഎസ്ഐ ഗുരുവായൂരിൽ മരിച്ച നിലയിൽ

ശാന്തകുമാര്‍
ഗുരുവായൂർ/ ആലപ്പുഴ
ആലപ്പുഴ നർക്കോട്ടിക് സെൽ എഎസ്ഐ ഗുരുവായൂരിലെ അപ്പാര്‍ട്ട്‌മെന്റില്‍ തൂങ്ങിമരിച്ച നിലയിൽ. ആലപ്പുഴ മാരാരിക്കുളം തെക്ക് പഞ്ചായത്ത് പൊള്ളേത്തൈ പൂരം വീട്ടിൽ ശാന്തകുമാറിനെ(42)യാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കിഴക്കേനടയിൽ മഞ്ജുളാലിന് സമീപം ശ്രീനിധി അപ്പാർട്ട്മെന്റിൽ വെള്ളി പുലർച്ചെ രണ്ടരയോടെയാണ് ഇയാൾ മുറിയെടുത്തത്. വൈകിട്ട് അഞ്ചരയോടെ അപ്പാർട്ട്മെന്റിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ശാന്തകുമാറിനെ കാണാനില്ലെന്ന് വീട്ടുകാർ വ്യാഴാഴ്ച ആലപ്പുഴ പൊലീസിൽ പരാതി നൽകിയിരുന്നു. മൃതദേഹം ചാവക്കാട് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും. ഭാര്യ: ലക്ഷ്‌മി. മക്കൾ: ദ്രുപത് മാധവ്, ദേവ് മാധവ്.










0 comments