ad
Deshabhimani

യൂഫ്രട്ടീസ് നദിയിലെ പ്രളയം; സിറിയയ്‌ക്ക്‌ യുഎഇയുടെ അടിയന്തര സഹായം

Euphrates River flooding
വെബ് ഡെസ്ക്

Published on Jun 14, 2026, 12:47 PM | 1 min read

ദുബായ്‌ : യൂഫ്രട്ടീസ് നദിയിലുണ്ടായ പ്രളയത്തിൽ ദുരിതമനുഭവിക്കുന്ന സിറിയയിലെ ജനങ്ങൾക്ക് അടിയന്തര മാനുഷിക സഹായമെത്തിച്ച്‌ യുഎഇ. പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ നിർദേശപ്രകാരം യുഎഇ എയ്ഡ് ഏജൻസിയുടെ നേതൃത്വത്തിലാണ്‌ സഹായപദ്ധതി. അവശ്യ ദുരിതാശ്വാസ സാമഗ്രികളും താൽക്കാലിക താമസസൗകര്യം ഒരുക്കാനുള്ള അടിസ്ഥാനവസ്തുക്കളും ബാധിത പ്രദേശങ്ങളിലേക്ക് എത്തിച്ചു.


മെയ് അവസാനത്തോടെ സിറിയയുടെ വടക്കുകിഴക്കൻ മേഖലകളിൽ യൂഫ്രട്ടീസ് നദിയിലെ ജലനിരപ്പ് ഉയർന്നതിനെ തുടർന്നുണ്ടായ പ്രളയത്തിൽ ഒരുപാടുപേർ മരിക്കുകയും നിരവധി വീടുകൾ തകരുകയും ചെയ്‌തിരുന്നു. നദീതീരങ്ങളിൽ താമസിച്ചിരുന്ന നിരവധി കുടുംബങ്ങൾ സുരക്ഷിത മേഖലകളിലേക്ക് മാറിപ്പാർക്കേണ്ട സാഹചര്യമുണ്ടായി.


​പ്രകൃതിദുരന്തങ്ങളോ ഗുരുതരമായ മാനുഷിക പ്രതിസന്ധികളോ നേരിടുന്ന രാജ്യങ്ങൾക്ക് സഹായം നൽകുന്നതിൽ യുഎഇ പ്രതിബദ്ധത തുടരുമെന്ന്‌ അധികൃതർ അറിയിച്ചു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ദുരിതമനുഭവിക്കുന്ന ജനങ്ങൾക്ക് ആവശ്യമായ പിന്തുണ നൽകുന്നത് യുഎഇയുടെ മാനുഷിക നയത്തിന്റെ ഭാഗമാണെന്നും അധികൃതർ വ്യക്തമാക്കി.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home