ad
Deshabhimani

ഭർത്താവിനെ ഉപേക്ഷിക്കാന്‍ വിസമ്മതിച്ചു; പൊലീസ് സ്റ്റേഷനിലുള്ളിൽവെച്ച് മകളെ കുത്തിക്കൊലപ്പെടുത്തി പിതാവ്

up

image credit: NDTV

വെബ് ഡെസ്ക്

Published on Jun 14, 2026, 12:48 PM | 1 min read

ബാന്ദ: ഉത്തർപ്രദേശിലെ ബാന്ദയിൽ പൊലീസ് സ്റ്റേഷനിലുള്ളിൽ പിതാവ് മകളെ കുത്തിക്കൊലപ്പെടുത്തി. ഭർത്താവിനെ ഉപേക്ഷിക്കണമെന്ന

മാതാപിതാക്കളുടെ ആവശ്യം എതിർത്തതിനെ തുടർന്നാണ് യുവതിയെ കൊലപ്പെടുത്തിയത്.


19 കാരിയായ ശിവാനിയാണ് കൊല്ലപ്പെട്ടത്. അയൽവാസിയായ ലളിത് വർമ്മ എന്ന യുവാവുമായി പ്രണയബന്ധത്തിലായിരുന്ന യുവതി, മെയ് 18ന് വീട്ടിൽനിന്നിറങ്ങിയ യുവാവിനൊപ്പം പോവുകയായിരുന്നു. ഇരുവരും വിവാഹം രജിസ്റ്റർ ചെയ്യുകയും ചെയ്തു. തുടർന്ന് യുവാവിനെതിരെ യുവതിയുടെ കുടുംബം കേസ് നൽകുകയും പൊലീസ് അന്വേഷണം ആരംഭിക്കുകയും ചെയ്തു. അന്വേഷണത്തിൽ മധ്യപ്രദേശിൽ നിന്ന് ഇരുവരെയും ചോദ്യംചെയ്യലിനായി തിരിച്ച് ബാന്ദയിലെത്തിച്ചു. സ്വന്തം ഇഷ്ടപ്രകാരമാണ് വിവാഹം നടന്നതെന്നും വിവാഹത്തിന്റെ രേഖകൾ കൈവശമുണ്ടെന്നും ദമ്പതികൾ പൊലീസിനോട് പറഞ്ഞു. ചോദ്യം ചെയ്യൽ നടക്കുന്നതിനിടെ സ്റ്റേഷനിലെത്തിയ മാതാപിതാക്കൾ, ലളിത് വർമ്മയെ ഉപേക്ഷിച്ച് തങ്ങളോടൊപ്പം വരാൻ യുവതിയെ നിർബന്ധിച്ചു. വീട്ടുകാരോടൊപ്പം പോകാൻ യുവതി വിസമ്മതിക്കുകയും ചെയ്തു.


പിന്നാലെ ശിവാനിയുടെ അമ്മ പിന്നിൽ നിന്ന് പിടിക്കുകയും പിതാവ് കത്തിയുപയോ​ഗിച്ച് യുവതിയെ ആക്രമിക്കുകയുമായിരുന്നു. വയറിനും കൈപ്പത്തിക്കും ​ഗുരുതരമായി പരിക്കേറ്റ യുവതിയെ ഉടൻ ആശുപ്തരിയിൽ പ്രവേശിപ്പിച്ചു. എന്നാൽ, ചികിത്സയിലിരിക്കുന്നതിനിടെ മരിക്കുകയായിരുന്നു. സംഭവത്തിൽ ബാന്ദ പൊലീസ് യുവതിയുടെ പിതാവിനെ അറസ്റ്റ് ചെയ്തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home