ad
Deshabhimani

കെ കെ രാമകൃഷ്ണൻ അന്തരിച്ചു

...
വെബ് ഡെസ്ക്

Published on Sep 28, 2026, 12:15 AM | 1 min read

പറപ്പൂക്കര

സിപിഐ എം പറപ്പൂക്കര ലോക്കൽ കമ്മിറ്റിയംഗം കൂടപറമ്പിൽ കെ കെ രാമകൃഷ്ണൻ(63) അന്തരിച്ചു. മൃതദേഹം മുത്രത്തിക്കര വീട്ടിലെ പൊതുദർശനത്തിന് ശേഷം തിങ്കൾ പകൽ 11ന് തൃശൂർ ഗവ. മെഡിക്കൽ കോളേജിന് കൈമാറും. കണ്ണുകൾ അങ്കമാലി ലിറ്റിൽ ഫ്ലവർ ആശുപത്രിക്ക് കൈമാറി. സിപിഐ എം കൊടകര ഏരിയ കമ്മിറ്റി അംഗവും പറപ്പൂക്കര ലോക്കൽ സെക്രട്ടറിയുമായിരുന്നു. തൃശൂരിലെ പോപ്പുലർ ഓട്ടോമൊബൈൽ സ്ഥാപനത്തിൽ നടന്ന തൊഴിലാളി സമരത്തിലൂടെ പൊതുപ്രവർത്തന രംഗത്തേക്ക് വന്ന രാമകൃഷ്ണൻ പറപ്പൂക്കര പഞ്ചായത്ത് അംഗം, പ്രവാസി സംഘം ഏരിയ പ്രസിഡന്റ്‌, വ്യാപാരി വ്യവസായി സമിതി ഏരിയ പ്രസിഡന്റ്‌, പറപ്പൂക്കര അഗ്രികൾച്ചറൽ മാർക്കറ്റിങ്‌ സഹകരണ സംഘം പ്രസിഡന്റ്‌ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. അച്ഛൻ: പരേതനായ കൃഷണൻകുട്ടി. അമ്മ: അമ്മിണി. ഭാര്യ: സജിത (സിപിഐ എം മുത്രത്തിക്കര വെസ്റ്റ് ബ്രാഞ്ച് അംഗം). മകൾ: അഡ്വ. അരുണശ്രീ. മരുമകൻ :അഡ്വ. നിധിൻ.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home