ഷിബു ചക്രവർത്തിക്കും - ഔസേപ്പച്ചനും ആദരം
ഗീതം സംഗീതമായ്... ചക്കരമാവിൻ മുറ്റത്ത്

തൃശൂർ
ഗീതം സംഗീതം കലാസാംസ്കാരിക വേദി നേതൃത്വത്തിൽ സംഗീത സംവിധായകൻ ഔസേപ്പച്ചന് സപ്തതി ആശംസകൾ അർപ്പിച്ച് ഷിബു ചക്രവർത്തി –- ഔസേപ്പച്ചൻ ഗാനസന്ധ്യ "ചക്കരമാവിൻ മുറ്റത്ത്' സംഘടിപ്പിച്ചു. ഗാന രചനയിൽ 40 വർഷം പൂർത്തിയാക്കിയ ഷിബു ചക്രവർത്തിയെ ആദരിച്ചു. മുഹമദ് റഷീദ് അധ്യക്ഷനായി. വയലാർ ശരത്ചന്ദ്ര വർമ, റഫീക്ക് അഹമ്മദ്, ഡോ. മധു വാസുദേവൻ, ബി കെ ഹരിനാരായണൻ, ഹരി ഏറ്റുമാനൂർ, ജയരാജ് വാര്യർ എന്നിവർ മുഖ്യാതിഥികളായി. വൈലോപ്പിള്ളിയുടെ ‘കൃഷ്ണാഷ്ടമി’ എന്ന കവിതയെ ആധാരമാക്കി ഡോ. അഭിലാഷ് ബാബു സംവിധാനം ചെയ്ത സിനിമയില്‍ ഔസേപ്പച്ചൻ ഈണമിട്ട ഏഴ് ഗാനങ്ങളുടെ ഓഡിയോ റിലീസിങ്, ഹരി ഏറ്റുമാനൂരിന്റെ ‘പാട്ടെഴുത്തിന്റെ 50 ആണ്ടുകൾ’ എന്ന പുസ്തക പ്രകാശനം എന്നിവ നടന്നു. സുകുമാരൻ ചിത്രസൗധം, മധു ആനല്ലൂർ എന്നിവർ സംസാരിച്ചു. ജയരാജ് വാര്യരുടെ നേതൃത്വത്തിൽ സുദീപ്കുമാർ, മൃദുല വാര്യർ, നിഖിൽ മാത്യു, എടപ്പാൾ വിശ്വനാഥ്, റീന മുരളി, ഇന്ദുലേഖ വാര്യർ, ഡോ. ബിനീത രഞ്ജിത്ത്, ശ്യാമ, വിനോദ് കുറുപ്പത്ത്, സുകന്യ തുടങ്ങിയവരും ‘ഗീതം സംഗീതം’ അംഗങ്ങളും ഗാനങ്ങൾ അവതരിപ്പിച്ചു.









0 comments