ഹരിപ്പാട് കെഎസ്ആർടിസി ബസിൽ ബൈക്കിടിച്ച് രണ്ടു യുവാക്കൾ മരിച്ചു

ഹരിപ്പാട്: കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് ബസിനടിയിലേക്ക് ബൈക്ക് ഇടിച്ചു കയറി രണ്ടു യുവാക്കൾ മരിച്ചു. കുമാരപുരം പഞ്ചായത്ത് ആറാം വാർഡിൽ ചോടോളി കിഴക്കതിൽ പ്രദീപ് കുമാറിന്റെയും - ഗിരിജയുടെയും മകൻ ഗോകുൽ(25), ശ്രീനിലയത്തിൽ ശ്രീകുമാറിന്റെയും തുളസിയുടെയും മകൻ ശ്രീനാഥ് (25) എന്നിവരാണ് മരിച്ചത്.
ഞായർ രാത്രി 11 ന് ഹരിപ്പാട് കെഎസ്ആർടിസി ബസ് സ്‌റ്റാൻഡിന് സമീപമായിരുന്നു അപകടം. ഒരാൾ സംഭവ സ്ഥലത്ത് മരിച്ചു. മറ്റൊരാളെ ഹരിപ്പാട് താലൂക്ക് അശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.








0 comments