ഇ–ഗ്രാന്റ് കുടിശ്ശികയാണെന്ന പ്രചാരണം വസ്തുതാവിരുദ്ധം: എകെഎസ്

കാഞ്ഞിരപ്പള്ളി
: പട്ടികവിഭാഗം വിദ്യാർഥികൾക്കുള്ള ഇ–ഗ്രാന്റ്‌സ് കുടിശ്ശികയായെന്ന പ്രചാരണം വസ്തുതാവിരുദ്ധവും തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ളതുമാണെന്ന് ആദിവാസി ക്ഷേമസമിതി സംസ്ഥാന സെക്രട്ടറി പി കെ വിജയകുമാർ പ്രസ്‌താവനയിൽ പറഞ്ഞു. പട്ടിക ജനവിഭാഗങ്ങൾക്കിടയിൽ ആശയക്കുഴപ്പമുണ്ടാക്കി വിദ്യാഭ്യാസമേഖലയിൽനിന്നുള്ള കേന്ദ്രസർക്കാരിന്റെ പിന്മാറ്റത്തെ വെള്ളപൂശാനുള്ള ശ്രമങ്ങളുടെ ഭാഗമാണിത്.
-മെട്രിക്, പോസ്റ്റ്-മെട്രിക്, ഗവേഷണ വിദ്യാർഥികൾ ഉൾപ്പെടെ എല്ലാ വിദ്യാർഥികൾക്കുമുള്ള ഇ–-ഗ്രാന്റ്‌സ് തുക അതത് വകുപ്പുകൾക്ക് സർക്കാർ കൈമാറിയിട്ടുണ്ട്. എന്നാൽ 2.50 ലക്ഷം രൂപയില്‍ താഴെ കുടുംബവരുമാനമുള്ള വിദ്യാര്‍ഥികളുടെ സ്കോളര്‍ഷിപ്പ് തുകയില്‍ ലഭിക്കേണ്ട 60 ശതമാനം കേന്ദ്ര വിഹിതം ഇനിയും ലഭ്യമായിട്ടില്ല. 2.50 ലക്ഷം രൂപയില്‍ കൂടുതൽ വരുമാനമുള്ള പട്ടികജാതി-–വർഗ വിദ്യാർഥികൾക്ക് കേന്ദ്രസർക്കാർ പോസ്റ്റ്മെട്രിക് സ്‌കോളർഷിപ്പ് നിഷേധിച്ചിരിക്കുകയാണ്. ഇതിനു പകരം സംസ്ഥാന സർക്കാർ ബജറ്റിൽ തുക വകയിരുത്തിയാണ് വരുമാനപരിധിയില്ലാതെ എല്ലാ പട്ടികവിഭാഗ വിദ്യാർഥികൾക്കും സ്‌കോളർഷിപ്പ് നൽകുന്നത്.
വിദ്യാര്‍ഥികള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ നല്‍കിവന്നിരുന്ന ആനുകൂല്യങ്ങള്‍ പടിപടിയായി കുറക്കുമ്പോഴും സംസ്ഥാന സര്‍ക്കാര്‍ ബജറ്റിൽ അധികതുക വകയിരുത്തുന്നുണ്ട്. സാങ്കേതിക കാരണങ്ങളാൽ തുക ലഭിക്കാത്ത വിദ്യാർഥികളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ ജില്ലാതലത്തിൽ പരാതിപരിഹാര സംവിധാനം ഏർപ്പെടുത്തണമെന്നും പി കെ വിജയകുമാർ ആവശ്യപ്പെട്ടു.








0 comments