ad
Deshabhimani

ബജറ്റിനെതിരെ പ്രതിഷേധിച്ച് 
മുനിസിപ്പൽ തൊഴിലാളികൾ

മുനിസിപ്പൽ ആൻഡ് കോർപറേഷൻ വർക്കേഴ്സ് യൂണിയൻ (സിഐടിയു) ഗുരുവായൂരിൽ സംഘടിപ്പിച്ച പ്രതിഷേധ യോഗം യൂണിയൻ ജില്ലാ പ്രസിഡന്റ്‌ പി ജി സുബിദാസ് ഉദഘാടനം ചെയ്യുന്നു

മുനിസിപ്പൽ ആൻഡ് കോർപറേഷൻ വർക്കേഴ്സ് യൂണിയൻ (സിഐടിയു) ഗുരുവായൂരിൽ സംഘടിപ്പിച്ച പ്രതിഷേധ യോഗം യൂണിയൻ ജില്ലാ പ്രസിഡന്റ്‌ പി ജി സുബിദാസ് ഉദഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Jun 24, 2026, 12:52 AM | 1 min read

തൃശൂർ

യുഡിഎഫ് സർക്കാർ അവതരിപ്പിച്ച ബജറ്റിലെ തൊഴിലാളി വിരുദ്ധതയ്‌ക്കും എൽഡിഎഫ് സർക്കാരിന്റെ കാലത്ത് ഉണ്ടായിരുന്ന ക്ഷേമപ്രവർത്തനങ്ങൾ ഇല്ലാതാക്കുന്നതിലും പ്രതിഷേധിച്ച് ജില്ലാ മുനിസിപ്പൽ ആൻഡ്‌ കോർപറേഷൻ വർക്കേഴ്സ് യൂണിയൻ (സിഐടിയു) ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രകടനവും പ്രതിഷേധ യോഗങ്ങളും സംഘടിപ്പിച്ചു. ഗുരുവായൂർ നഗരസഭ ഓഫീസ് പരിസരത്ത് നടന്ന പ്രതിഷേധം യൂണിയൻ ജില്ലാ പ്രസിഡന്റ്‌ പി ജി സുബിദാസ് ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മിറ്റി അംഗം ഉണ്ണി വാറനാട്ട് അധ്യക്ഷനായി. പി പി ബ്രിജേഷ്, പി എ സുമ, ജയിംസ് ആളൂർ എന്നിവർ സംസാരിച്ചു. ചാവക്കാട് സിഐടിയു കോ–ഓർഡിനേഷൻ കമ്മിറ്റി പ്രസിഡന്റ്‌ കെ സി സുനിൽ ഉദ്‌ഘാടനം ചെയ്‌തു. കെ കെ ബസന്ത്‌ അധ്യക്ഷനായി. ചാലക്കുടിയിൽ നഗരസഭാ എൽഡിഎഫ്‌ പാർലമെന്ററി പാർടി നേതാവ്‌ ജിൽ ആന്റണി ഉദ്‌ഘാടനം ചെയ്‌തു. സുമേഷ് കെ ജി അധ്യക്ഷനായി. സിപിഐ എം ലോക്കൽ കമ്മിറ്റി സെക്രട്ടറി എ എൻ ഗോപി, ഹരികുമാർ, പ്രേമചന്ദ്രൻ എന്നിവർ സംസാരിച്ചു. തൃശൂരിൽ സിഐടിയു ജില്ലാ സെക്രട്ടറി ടി സുധാകരൻ, കുന്നംകുളത്ത്‌ നഗരസഭ വൈസ് ചെയർമാൻ പി ജി ജയപ്രകാശ് എന്നിവർ ഉദ്‌ഘാടനം ചെയ്‌തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home